'താന്‍ മാറി നിന്നാല്‍ വരുംതലമുറ പൊറുക്കില്ലെന്ന് ' ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചില്‍നിന്ന് പിന്‍മാറിയാല്‍ ഇത്തരത്തിലൊരു കീഴ്‌വഴക്കമുണ്ടാക്കിയതിന് ഭാവി തലമുറ തന്നോട് പോറുക്കില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ 24ാം വകുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍നിന്ന് അരുണ്‍ മിശ്ര മാറി നില്‍ക്കണമെന്ന് ഹരജിക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ ആവശ്യം അരുണ്‍ മിശ്ര തന്നെ അധ്യക്ഷനായ ബെഞ്ച് തള്ളി. ഇക്കാര്യത്തിലാണ് ജസ്റ്റിസ് മിശ്ര എന്തുകൊണ്ട് മാറി നില്‍ക്കുന്നില്ലെന്ന് വിശദീകരിക്കുന്നത്.
നീതി താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമാണ് ബെഞ്ചില്‍ തുടരുന്നതെന്ന് മിശ്ര പറഞ്ഞു. താന്‍ പിന്‍മാറിയാല്‍ അത് വലിയ അബന്ധമായി കണക്കാക്കപ്പെടും. ഒരു ജഡ്ജിയെ നിര്‍ബന്ധിതമായി ബെഞ്ചില്‍നിന്ന് മാറ്റിനിര്‍ത്താനാവില്ല. ജഡ്ജിയാണ് മാറി നില്‍ക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടതെന്നും വിധി പ്രസ്താവത്തില്‍ അദ്ദേഹം വ്യക്തമാക്കി. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ 24ാം വകുപ്പ് വ്യഖ്യാനിച്ച് രണ്ട് വ്യത്യസ്ത വിധികളാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്.
ഒന്ന് വകുപ്പ് പ്രകാരം ഭൂമി തിരികെ വാങ്ങാനും ഉയര്‍ന്ന നഷ്ടപരിഹാരം ഈടാക്കാനും കര്‍ഷകര്‍ക്ക് അധികാരമുണ്ടെന്ന് പറയുന്ന 2014ലെ വിധി. രണ്ട്, നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ച കര്‍ഷകര്‍ക്ക് ഭൂമി തിരികെ വാങ്ങാന്‍ അധികാരമില്ലെന്ന് പറയുന്ന 2018ലെ വിധി.
രണ്ട് വിധികളും മൂന്നംഗ ബെഞ്ചാണ് പുറപ്പെടുവിച്ചത്. ഇതോടെയാണ് വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്. 2018ലെ വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചായിരുന്നു. എേം.ആര്‍ ഷാ, രവീന്ദ്രഭട്ട് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."