മേരി കോം പുറത്ത്: അങ്കുഷ്, ഹസ്സമുദ്ദീന്, ശ്യാം കുമാര്‍, പ്രിയങ്ക സെമിയില്‍
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോക്സിങ് റിങില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ഇതിഹാസം മേരി കോം മംഗോളിയയില്‍ നടക്കുന്ന ഉലാന്ബാടര് ബോക്സിങ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്.
അതേസമയം ഇന്ത്യയുടെ അങ്കുഷ് ദഹിയ, മുഹമ്മദ് ഹസ്സമുദ്ദീന്, കെ ശ്യാം കുമാര്‍ എന്നിവര്‍ പുരുഷ വിഭാഗത്തിലും പ്രിയങ്ക ചൗധരി വനിതാ വിഭാഗത്തിലും ക്വാര്‍ട്ടറില്‍ വിജയം സ്വന്തമാക്കി സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. സെമിയിലെത്തിയതോടെ ഇവര്‍ മെഡലുറപ്പാക്കി.
അഞ്ച് തവണ ലോക ചാംപ്യയായ മേരി ക്വാര്‍ട്ടറിലാണ് തോല്‍വി വഴങ്ങിയത്. കൊറിയന്‍ താരം ചോല് മി ബാംഗാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്.
അങ്കുഷ് ദഹിയ 60 കിലോ വിഭാഗത്തില്‍ മംഗോളിയന്‍ താരം ഡുല്ഗുണ് ഒയുന്ചിമെങിനെ പരാജയപ്പെടുത്തിയപ്പോള്‍ വനിതാ വിഭാഗം 60 കോലിയില്‍ മത്സരിച്ച പ്രിയങ്ക ക്വാര്‍ട്ടറില്‍ റഷ്യയുടെ അലെക്സാന്ദ്ര ഒര്ഡിനയെ വീഴ്ത്തി.
ഹസ്സമുദ്ദീന് 56 കിലോയില്‍ ചൈനുയുടെ മ സിന് മിങിനേയും ശ്യാം കുമാര്‍ 49 കിലോയില്‍ മംഗോളിയന്‍ എന്ഖ്മന്ദക് ഖര്ഖുവിനേയും പരാജയപ്പെടുത്തി. മറ്റ് ഇന്ത്യന്‍ താരങ്ങളായ ദുര്യോധന് സിങ് (69 കിലോ), കലാവന്തി (75 കിലോ) എന്നിവര്‍ പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."