HOME
DETAILS

പകര്‍ച്ചപ്പനി; എല്ലാ വാര്‍ഡുകളിലും ദ്രുത കര്‍മസേന രൂപീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  
backup
June 23, 2017 | 8:14 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%be%e0%b4%b0

പേരൂര്‍ക്കട: പകര്‍ച്ചപനിയുടെ പശ്ചാത്തലത്തില്‍ വാര്‍ഡുകള്‍ തോറും ദ്രുതകര്‍മസേന രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കുടപ്പനക്കുന്ന് കലക്ടറേറ്റില്‍ നടത്തിയ ജില്ലാതലയോഗശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ദ്രുതകര്‍മസേനയിലുണ്ടാവുക.  
ഇന്ന് എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതി യോഗങ്ങള്‍ ചേര്‍ന്നാണ് ദ്രുതകര്‍മസേന രൂപീകരിക്കുന്നത്. വരും ദിവസങ്ങളില്‍ ഡെങ്കിപനി അടക്കമുള്ളവ കണ്ടെത്തുന്ന സ്ഥലങ്ങള്‍ ഒരു ഹോട്ട് സ്‌പോട്ട് ആയി കണ്ടുകൊണ്ടായിരിക്കും ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുക.  
അടിയന്തര കൊതുക് നശീകരണം, രോഗിക്ക് വേണ്ടുന്ന ചികിത്സാ സൗകര്യം, പനി പടരാതിരിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ ദ്രുതകര്‍മസേന നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
 ഈ മാസം 27, 28, 29 ദിവസങ്ങളിലായി ജില്ലയിലൊട്ടാകെ വിപുലമായ ശുചീകരണ യജ്ഞം നടക്കും. ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികള്‍ക്കുപുറമേ, സന്നധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളാകും.
 മൂന്ന് ദിവസത്തിലൊരിക്കല്‍ ഒരു വട്ടം എന്ന നലയില്‍ ഭവന സന്ദര്‍ശനവുമുണ്ടാകും. ജില്ലയിലെ സ്‌കൂളുകളില്‍ ഈ മാസം 30ന് ഡ്രൈഡേ ആചരിക്കും. അതിന് മുന്നോടിയായി പ്രത്യേക അസംബ്ലി ചേരുകയും അവിടെ വച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും.
മേയറുടെ നേതൃത്വത്തില്‍ നഗരസഭാ പ്രവര്‍ത്തനങ്ങളും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക്‌ശേഷം കൂടി പുറമേ നിന്ന് ഒരു ഡേക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാക്കാന്‍ പഞ്ചയത്തുകളോട് മന്ത്രി നിര്‍ദേശിച്ചു.  
കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ (സി.എച്ച്.സി) രണ്ട് ഡോക്ടര്‍മാരുടെയും രണ്ട് നഴ്‌സുമാരുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കലക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ഡി.എം.ഒ ജോസ് ജി. ഡിക്രൂസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വിവിധ തട്ടിലുള്ള ജനപ്രതിനിധികള്‍, സിറ്റി പൊലിസ്  കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  2 months ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  2 months ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  2 months ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  2 months ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  2 months ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  2 months ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 months ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 months ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 months ago