കാടുകയറി രാജാ രവിവര്‍മ സ്മാരക സാംസ്‌കാരിക നിലയം
കിളിമാനൂര്‍ :ലോക പ്രശസ്ത ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ പേരിലുള്ളതും സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് പലപ്പോഴായി ദശ ലക്ഷങ്ങള്‍ ചെലവിട്ടതുമായ കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിലെ രാജാ രവി വര്‍മ്മ സ്മാരക സാംസ്‌ക്കാരിക നിലയം കാടു കയറിയ നിലയില്‍ .
മഴക്കാല മായതോടെ ഇവിടം കൊതുക് വളര്‍ത്തല്‍ കേന്ദ്രം കൂടിയായി . നൂറ്റാണ്ടു പിന്നിട്ട രാജാ രവി വര്‍മ്മ സ്‌കൂളുകളുടെ സമീപത്തതായി കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് വിട്ടു കൊടുത്ത ഒന്നര ഏക്കര്‍ സ്ഥലാത്തതാണ് സാംസ്‌ക്കാരിക നിലയം പ്രവര്‍ത്തിക്കുന്നത് .
കേരള ലളിത കലാ അക്കാദമിയായിരുന്നു നിലയത്തിന്റെ നിര്‍മാണചുമതല .കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തണ് നിലയത്തിന്റെ ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത് .മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു ഉദ്ഘാട കന്‍ .
തുടര്‍ന്ന് നിരവധി ഘട്ടങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ ഈ നിലയില്‍ എത്തി നില്‍ക്കുന്നത് .നിരവധി ശില്‍പ്പങ്ങള്‍ ,രാജാരവിവര്‍മ്മയുടെ ചിത്രങ്ങളുടെ ശേഖരമുള്ള ചിത്ര ശാല ,കുട്ടികളുടെ പാര്‍ക്ക് ,ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ടെങ്കിലും അടുത്തുള്ള സ്‌കൂളുകളിലെ കുട്ടികള്‍ പോലും ഇവിടെ കയറാറിെല്ലന്നുള്ളതാണ് വസ്തുത .
ഇവിടെ എത്തുന്ന സാമൂഹ്യ വിരുദ്ധര്‍ പലയിടത്തും അസഭ്യങ്ങള്‍ എഴുതി വച്ചിരിക്കുന്നതും കാണാന്‍ കഴിയും .നടപ്പാതകളടക്കം പൂര്‍ണമായും കാടുകയറിയ നിലയിലാണ് .അതും മുള്‍ചെടികളാല്‍ നിബിഢമാണ് .
കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും കാടുകയറിക്കഴിഞ്ഞു.ലൈറ്റ് തൂണുകള്‍ വള്ളിപ്പടര്‍പ്പുകളാല്‍ സമ്പന്നമാണ് .പ്രധാന ഗേറ്റിനു സമീപം ചളി നിറഞ്ഞ വെള്ളക്കെട്ടുതന്നെ സ്മാരക നിലയത്തിന്റെ ശോച്യാവസ്ഥ വിളിച്ചോതുന്നു.
ലോക പ്രശസ്ത ചിത്രകാരന് മരിച്ച് ഒരു നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് ഉചിതമായ ഒരു സ്മാരക സാംസ്‌ക്കാരിക നിലയം തന്നെ ഉയര്‍ന്നത്.ഇപ്പോള്‍ അത് സംരക്ഷിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."