HOME
DETAILS

മഴക്കാല മുന്‍കരുതലുകള്‍

  
backup
June 23, 2017 | 8:33 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

നമ്മുടെ ചുറ്റുപാടുകളില്‍ കൊതുക് നിവാരണം നടത്തിയാല്‍ ഒരു പരിധിവരെ രോഗങ്ങള്‍ ഒഴിവാക്കാവുന്നതാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിലും വെള്ളം കെട്ടിക്കിടക്കുന്നിടത്തുമാണ് പ്രധാനമായും കൊതുകുകള്‍ പ്രജനനം നടത്തുന്നത്. അതുകൊണ്ട് പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍, ഓട, ചിരട്ട എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
ചുറ്റുപാടുകളിലുള്ള മാലിന്യം നശിപ്പിക്കുക, ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും നമ്മുടെ ചുറ്റുപാടുകള്‍ പരിശോധിച്ച് വെള്ളം കെട്ടിനില്‍പ്പുണ്ടെങ്കില്‍ അത് ഒഴുക്കിക്കളയുക, ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക, കുളിക്കാനിറങ്ങുമ്പോള്‍ കൈ നീളമുള്ള ഉടുപ്പുകള്‍ ഉപയോഗിക്കുക, വൈകുന്നേരമാകുമ്പോള്‍ ജനലും വാതിലും അടച്ചിടുക എന്നിവ ശീലമാക്കിയാല്‍ കൊതുക് കടിയില്‍ നിന്ന്് രക്ഷനേടാം. കൂടാതെ എലിപ്പനി പോലെയുള്ള ജന്തുജന്യ രോഗങ്ങളും മഴക്കാലത്ത് വ്യാപകമാണ്. ഇതില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
രോഗവാഹകരായ ജന്തുക്കളുമായി സഹവര്‍ത്തിക്കുമ്പോള്‍ വ്രണങ്ങളിലൂടെയും മുറിവുകളിലൂടെയും രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കടക്കും. ഇതില്‍ നിന്ന് മുക്തി നേടാനായി ഇത്തരം ജന്തുക്കള്‍ നമ്മുടെ വീടിനുള്ളില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ നമ്മുടെ ഭക്ഷണപാദാര്‍ഥങ്ങളിലൂടെയും രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് പരമാവധി വേവിച്ച ചൂട് ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇവ വൃത്തിയുള്ള പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കേണ്ടതാണ്. പഴകിയതും തുറന്നിട്ടതും ഐസിട്ടതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കൃത്യമായ മുന്‍കരുതലുകളോടെയും ജാഗ്രതയോടെയും മഴക്കാലത്തെ വരവേല്‍ക്കുകയാണെങ്കില്‍ മഴക്കാലം നമുക്ക് രോഗമുക്ത മഴക്കാലമാക്കി മാറ്റാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ഐആറിൽ നിന്ന് പിന്മാറാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യവ്യാപക തയ്യാറെടുപ്പ് പൂർത്തിയാക്കണം; എതിർപ്പറിയിച്ച് കേരളം 

Kerala
  •  16 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഈ ​ഗൾഫ് വിമാനക്കമ്പനി; മറികടന്നത് യൂറോപ്യൻ വമ്പൻമാരെ

uae
  •  16 days ago
No Image

നിങ്ങൾ അണിയുന്ന വളകളിൽ കുട്ടികളുടെ രക്തം വീണിട്ടുണ്ട്; ജയ്പൂരിലെ വള ഫാക്ടറിയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്ത്

National
  •  16 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

Kerala
  •  16 days ago
No Image

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ

crime
  •  16 days ago
No Image

'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി

uae
  •  16 days ago
No Image

എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ

National
  •  16 days ago
No Image

യഥാർത്ഥ വരുമാനം മറച്ചുവെച്ച് തട്ടിയത് കോടികൾ: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ജി.എസ്.ടി.യുടെ മിന്നൽ പരിശോധന

Kerala
  •  16 days ago
No Image

ഇപ്പോഴും ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭകരം ദുബൈയിൽ നിന്ന് വാങ്ങുന്നതോ? മറുപടിയുമായി വിദഗ്ധൻ

uae
  •  16 days ago
No Image

യുഎഇയിൽ ഐഫോൺ 17-ന് വൻ ഡിമാൻഡ്; പ്രോ മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്

uae
  •  16 days ago