പരമ്പരാഗത കൃഷി രീതിയിലേക്ക് മടങ്ങണം: വി.എസ് സുനില്‍കുമാര്‍
വടക്കാഞ്ചേരി: ആധുനിക കാലഘട്ടത്തിലെ രോഗാതുരമായ അവസ്ഥക്ക് പരിഹാരം കാണാന്‍ സമൂഹം പരമ്പരാഗത കൃഷി രീതിയിലേക്കും ഭക്ഷണ സംസ്‌ക്കാരത്തിലേക്കും മടങ്ങണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിഷം നിറഞ്ഞ പച്ചക്കറികള്‍ ഒഴുകുകയാണ്. ഇത് തടയാന്‍ കേരളം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി പറഞ്ഞു. പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റ് വേല ചന്ത ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സുനില്‍ കുമാര്‍. ബാങ്ക് പ്രസിഡന്റ് എം.ആര്‍ ഷാജന്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്‍, ബാങ്ക് സെക്രട്ടറി പി.കെ ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
തെക്കുംകര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്തയും മന്ത്രി ഉദ്ഘാടനം ചെയ്തു. പുന്നംപറമ്പ് വനിതാ വ്യവസായ പാര്‍ക്കില്‍ 25 വരെയാണ് ചന്ത പ്രവര്‍ത്തിക്കുക. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ സുരേന്ദ്രന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പുഷ്പലത, ഇ.എന്‍ ശശി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി.ഭാഗ്യലക്ഷമി അമ്മ, കെ.നാരായണന്‍കുട്ടി അജിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍ സ്വാഗതവും, കൃഷി ഓഫീസര്‍ പി.ജി സുജിത്ത് നന്ദിയും പറഞ്ഞു. വരും ദിവസങ്ങളില്‍ സെമിനാറുകള്‍, കര്‍ഷക സമാദരണം, എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വരെ അനുമോദിക്കല്‍ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."