
നരേന്ദ്ര മോദി തിങ്കളാഴ്ച്ച സഊദിയിലെത്തും ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് ഉച്ചകോടിയില്‍ പങ്കെടുക്കും, നിരവധി കരാറുകള്‍ ഒപ്പു വെക്കും
റിയാദ്: ഇന്ത്യന്‍ പ്രധാന മന്ത്രി നരേദ്ര മോദിയുടെ രണ്ടാം സഊദി സന്ദര്‍ശനത്തിന് തിങ്കളാഴ്ച്ച തുടക്കമാകും. ഒദ്യോഗിക പര്യടനത്തിനായി സഊദിയിലെത്തുന്ന മോഡി സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായും ചര്‍ച്ച നടത്തും. റിയാദില്‍ നടക്കുന്ന മൂന്നാം ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ മോദി പ്രഭാഷണം നടത്തുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ പതിവ് സന്ദര്‍ശനമാണെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കലാണ് പ്രധാന ലക്ഷ്യം. ഉന്നതതല നയതന്ത്ര സംഘാംഗങ്ങളും ബിസിനസ് പ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്. 9 രാത്രിയാണ് പ്രധാന മന്ത്രിയുടെ മടക്കം.
സഊദി അരാംകോ സഹകണത്തോടെ നിര്‍മ്മിക്കുന്ന മഹാരാഷ്ട്ര ഓയില്‍ റിഫൈനറിക്ക് സന്ദര്‍ശനത്തില്‍ അന്തിമ രൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപവല്‍ക്കരണവും തുടര്‍ നടപടികള്‍ക്കും അന്തിമരൂപം നല്‍കുന്നുണ്ട്. കൂടാതെ, സഊദിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള് പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച കരാറിലും സന്ദര്‍ശനത്തില്‍ ഒപ്പു വെച്ചേക്കും. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ 'റുപിയാ കാര്‍ഡിന്റെ' ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നും സംഘാംഗമായ ഈസ്റ്റ് റീജ്യണ്‍ വിദേശകാര്യ സെക്രട്ടറി ടി.എസ് തിരുമൂര്‍ത്തി അറിയിച്ചു. ഇതോടൊപ്പം വിവിധ നിക്ഷേപ സംരംഭങ്ങളെ കുറിച്ച് ഉഭയ കക്ഷി ബന്ധങ്ങളെ കുറിച്ചും ചര്‍ച്ചകളും കരാറുകളും ഒപ്പു വെക്കും. വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് നീങ്ങുന്ന സുഹൃദ് രാജ്യങ്ങളെന്ന നിലയില്‍ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങളുടെ തുടര്‍ച്ച കൂടിയാണ് രണ്ടാം സന്ദര്‍ശന ലക്ഷ്യം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസാദ്യം സഊദിയില്‍ എത്തിയിരുന്നു. നേരത്തെ ആദ്യ സര്‍ക്കാരില്‍ 2016 ലായിരുന്നു മോഡിയുടെ ആദ്യ സഊദി സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭക്ഷ്യസുരക്ഷാ ലംഘനം: സലാലയിൽ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കർശന നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി
oman
• 29 minutes ago
ഷാർജയിലെ ഈ സ്കൂളിനെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചത് ഇക്കാരണത്താൽ...
uae
• an hour ago
ഇന്ത്യക്ക് 'മെൽബൺ ഷോക്ക്'; രണ്ടാം ടി20യിൽ ഓസീസിനോട് നാല് വിക്കറ്റിന് തോറ്റു, അഭിഷേക് ശർമയുടെ പോരാട്ടം പാഴായി
Cricket
• an hour ago
ഒമാനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ചുപേർ പിടിയിൽ; റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ
oman
• an hour ago
യാത്രക്കാർക്ക് സന്തോഷം; നവംബറിലെ ഈ ദിവസങ്ങളിൽ സാലിക് ടോൾ ഈടാക്കില്ല; കാരണമറിയാം
uae
• 2 hours ago
പ്രണയം വിലക്കിയ വിരോധം; അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി, മകളും നാല് സുഹൃത്തുക്കളും അറസ്റ്റിൽ
crime
• 2 hours ago
'പക്ഷേ ഞാൻ അവനെ വിളിക്കില്ല'; ഫോൺ കോൺടാക്റ്റ് ലിസ്റ്റിലെ ഏറ്റവും പ്രശസ്തനായ താരം മെസിയല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബാഴ്സലോണ താരം
Football
• 2 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്, കസ്റ്റംസ് നിയമങ്ങൾ കടുപ്പിച്ച് ഒമാൻ: 6,000 റിയാലിൽ അധികമുള്ള കറൻസിയും സ്വർണ്ണവും നിർബന്ധമായും ഡിക്ലയർ ചെയ്യണം
latest
• 3 hours ago
റീൽ ഭ്രാന്ത് ജീവനെടുത്തു; ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിൽനിന്ന് വീഡിയോ, യുവാവിന് ദാരുണാന്ത്യം
National
• 3 hours ago
'കലാപ സമയത്ത് ഉമര്‍ ഖാലിദ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല' സുപ്രിം കോടതിയില്‍ കപില്‍ സിബല്‍/Delhi Riot 2020
National
• 3 hours ago
അശ്ലീല വിഡിയോകൾ കാണിച്ചു, ലൈംഗികമായി സ്പർശിച്ചു; വിദ്യാർഥിനികളെ ഉപദ്രവിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
crime
• 4 hours ago
നിർമ്മാണ പ്രവർത്തനങ്ങൾ; മസ്ഫൂത്ത് അൽ ഒഖൈബ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അബൂദബി പൊലിസ്
uae
• 4 hours ago
രക്ഷകനായി 'ഹെൽമറ്റ്'; ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അടിച്ച് വീഴ്ത്തി വിദ്യാർഥി ഓടി രക്ഷപ്പെട്ടു
crime
• 4 hours ago
കുവൈത്ത്: 170,000 ദിനാർ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി മൻഖാഫിൽ അറസ്റ്റിൽ
Kuwait
• 4 hours ago
കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത
crime
• 5 hours ago
നവംബറില്‍ ക്ഷേമ പെന്ഷന് 3600 രൂപ; വിതരണം 20 മുതല്‍
Kerala
• 6 hours ago
ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്സോഴ്സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിംഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം
uae
• 6 hours ago
സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്
Cricket
• 6 hours ago
ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്
Kerala
• 4 hours ago
ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു; അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ?
International
• 5 hours ago
ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ
uae
• 5 hours ago

