HOME
DETAILS

  
backup
November 18 2018 | 03:11 AM

654308-2

തിരുവനന്തപുരം: തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്കിങ് പാടില്ലെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മാതാവിനെ കാണാന്‍ ദുബൈയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന വട്ടിയൂര്‍ക്കാവ് സ്വദേശി കേണല്‍ കെ. യോഹന്നാന്‍ നല്‍കിയ പരാതിയിലാണ് നടപടി. വിമാനത്താവളത്തില്‍ മറ്റ് കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് യോഹന്നാന്‍ തന്റെ കാറും പാര്‍ക്ക് ചെയ്തു.
പെണ്‍കുട്ടിയുമായി പെട്ടെന്ന് മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനത്തിന്റെ വീല്‍ പൂട്ടിയിരിക്കുന്നത് കണ്ടു. പാര്‍ക്കിങ് പാടില്ലാത്ത സ്ഥലത്ത് പാര്‍ക്ക് ചെയ്തതിന് 3000 രൂപ നല്‍കണമെന്ന് ട്രാഫിക് കോണ്‍സ്റ്റബിള്‍ ആവശ്യപ്പെട്ടു. കൈയില്‍ 3000 രൂപ ഇല്ലാത്തതിനാല്‍ കാറെടുക്കാന്‍ കഴിഞ്ഞില്ല. എ.ടി.എം പ്രവര്‍ത്തനക്ഷമമായിരുന്നില്ല. മറ്റൊരു യാത്രക്കാരന്‍ 3000 രൂപ നല്‍കിയതുകൊണ്ടു മാത്രം കാര്‍ എടുക്കാന്‍ കഴിഞ്ഞതായി പരാതിയിലുണ്ട്. പിഴ പിറ്റേന്ന് അടയ്ക്കാമെന്ന് എയര്‍പോര്‍ട്ട് മാനേജറോട് പറഞ്ഞിട്ടും അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. താന്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് പാര്‍ക്കിങ് പാടില്ലെന്ന ബോര്‍ഡുണ്ടായിരുന്നില്ല. നിയമപ്രകാരമാണ് പിഴ ഈടാക്കിയതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തില്‍ ആവശ്യാനുസരണം പാര്‍ക്കങ്ങ് സൗകര്യമുണ്ടെന്ന വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. പാര്‍ക്കിങ് സൗകര്യം ആവശ്യാനുസരണം ഉണ്ടെന്ന് പറയുമ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് പാടില്ലെന്ന് മനസിലാക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. പാര്‍ക്കിങ് അനുവദിച്ചിട്ടില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  41 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  43 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago