HOME
DETAILS

പാണ്ടിവയല്‍ തോട് പുനരുജ്ജീവനത്തിന് മൂന്നരക്കോടിയുടെ പദ്ധതി

  
backup
November 18 2018 | 04:11 AM

%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%9c%e0%b5%8d

കൊട്ടാരക്കര: പാണ്ടിവയല്‍ തോട് പുനരുജ്ജീവനത്തിന് മൂന്നരക്കോടിയുടെ പദ്ധതി. ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപരേഖ തയാറാക്കിയത്. കഴിഞ്ഞ ദിവസം നടത്തിയ ജനകീയ സദസില്‍ രൂപരേഖ അവതരിപ്പിച്ചു. കൈത്തോടുകള്‍ ഉള്‍പ്പെടെ 18 കിലോമീറ്ററോളം നീളമുള്ള തോടിന്റെ ശുചീകരണം, കൈയേറ്റം ഒഴിപ്പിക്കല്‍, സംരക്ഷണ ഭിത്തി നിര്‍മാണം, സൗന്ദര്യവല്‍ക്കരണം, ഇരുകരകളിലെ ഏലാകളില്‍ കൃഷി പുനരാരംഭിക്കല്‍, നീരൊഴുക്ക് സുഗമമാക്കാന്‍ തോടു തെളിയിക്കല്‍, ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തലും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കലും, കലുങ്കു നിര്‍മാണം, നീര്‍ച്ചാല്‍ നവീകരണം, കയര്‍ഭൂവസ്ത്രം വിരിക്കല്‍, ബണ്ട് നിര്‍മാണം, തടയണ നിര്‍മാണം എന്നീ പദ്ധതികളാണ് രൂപരേഖയിലുള്ളത്.
വിവിധ വകുപ്പുകളുടെ സഹായത്തില്‍ പ്രാദേശിക സമിതികളിലൂടെയാണ് പദ്ധതി നടത്തിപ്പ്. മുനിസിപ്പാലിറ്റിയിലെ 15 വാര്‍ഡിലൂടെ കടന്നുപോകുന്ന റോഡ് താമരശേരിയില്‍ ആരംഭിച്ച് ആയില്ലൂര്‍ കല്ലമണ്‍ ക്ഷേത്രത്തിനു സമീപം അവസാനിക്കും. 45 കൈത്തോടാണ് ഇതിനോടു ചേര്‍ന്നുള്ളത്. പാണ്ടിവയല്‍ തോടിന്റെ ഇരുവശങ്ങളിലുമുള്ള നൂറ്റിയമ്പതേക്കറോളം സ്ഥലത്ത് കൃഷി ആരംഭിക്കാന്‍ കൃഷിവകുപ്പ് പദ്ധതി തയാറാക്കി. നെല്‍ക്കൃഷി, പച്ചക്കറി കൃഷി, ഏത്തവാഴക്കൃഷി എന്നിവ നടത്താനാണ് പദ്ധതി. തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ, സന്നദ്ധ സംഘടകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരികള്‍ തുടങ്ങിയവരെല്ലാം തോടിന്റെ വീണ്ടെടുപ്പില്‍ പങ്കാളികളാകും. കലാമണ്ഡലം ഓഡിറ്റോറിയത്തില്‍ നടത്തിയ ജനകീയ സദസ് അയിഷാപോറ്റി എം.എല്‍.എ ഉദ്ഘാടനംചെയ്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി ശ്യാമളയമ്മ അധ്യക്ഷയായി. ഹരിതകേരളം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ സജീഷ് പദ്ധതി അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ ബി രാഘവന്‍, തഹസില്‍ദാര്‍ ബി അനില്‍കുമാര്‍, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മനോജ്, മുനിസിപ്പല്‍ സ്ഥിരംസമിതി അധ്യക്ഷര്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ ഇന്ദുശേഖരന്‍നായര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വകുപ്പു പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago