HOME
DETAILS
MAL
ചിദംബരത്തിന് ജാമ്യം: പുനപ്പരിശോധനാ ഹരജിയുമായി സി.ബി.ഐ
backup
October 25 2019 | 20:10 PM
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് ജാമ്യം അനുവദിച്ച സുപ്രിംകോടതി നടപടിയ്‌ക്കെതിരേ പുനര്‍പരിശോധനാ ഹരജിയുമായി സി.ബി.ഐ. ഈ മാസം 22നാണ് ചിദംബരത്തിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ചിദംബരത്തിന് ജാമ്യം നല്‍കിയാല്‍ രാജ്യം വിടാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന സി.ബി.ഐയുടെ വാദം കോടതി തള്ളിയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ചിദംബരത്തിന് ജാമ്യം നിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."