HOME
DETAILS
MAL
ധനരാജ് വധം: രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
August 06 2016 | 00:08 AM
പയ്യന്നൂര്‍: സി.പി.എം പ്രവര്ത്തകന് കുന്നരുവിലെ സി.വി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. എട്ടിക്കുളം മൊട്ടക്കുന്നിലെ താഴത്തുപുരയില്‍ ബിജു (24), കക്കംപാറയിലെ മാട്ടൂക്കാരന്‍ വിപിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂര്‍ സി.ഐ വി രമേശന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ വൈശാഖിന്റെ ജ്യേഷ്ഠ സഹോദരനാണ് വിപിന്‍. ഇതോടെ ധനരാജ് വധത്തില്‍ എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."