വിജയ് ഹസാരെ ട്രോഫി: കര്‍ണാടക ചാംപ്യന്മാര്‍
ബംഗളൂരു: അഭിമന്യു മിഥുന്റെ ഹാട്രിക്കിന്റെ കരുത്തില്‍ കര്‍ണാടക വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കി. വെളിച്ചക്കുറവ് കാരണം തടസപ്പെട്ട മത്സരത്തില്‍ വി.ജെ.ഡി നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു കര്‍ണാടക കിരീടം സ്വന്തമാക്കിയത്. തമിഴ്‌നാടിനെയാണ് കര്‍ണാടക 60 റണ്‍സിന് തോല്‍പ്പിച്ച് കിരീടം ചൂടിയത്.
ഇത് കര്‍ണാടകയുടെ നാലാമത്തെ വിജയ് ഹസാരെ ട്രോഫി കിരീടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 252 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 85 റണ്‍സ് എടുത്ത അഭിനവ് മുകുന്ദും 66 റണ്‍സ് എടുത്ത ബാബ അപരാജിതുമാണ് തമിഴ്‌നാട് നിരയില്‍ തിളങ്ങിയത്.
ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഭിമന്യു മിഥുനിന്റെ പ്രകടനമാണ് കര്‍ണാടകക്ക് തുണയായത്. തുടര്‍ന്ന് ബാറ്റ് ചെയ്ത കര്‍ണാടക കെ.എല്‍ രാഹുലിന്റെയും മായങ്ക് അഗര്‍വാളിന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുത്തുനില്‍ക്കെയാണ് വെളിച്ചക്കുറവ് കാരണം മത്സരം നിര്‍ത്തിവച്ചത്.
തുടര്‍ന്നാണ് വി.ജെ.ഡി നിയമ പ്രകാരം കര്‍ണാടകയെ ജേതാക്കളായി പ്രഖ്യാപിച്ചത്. 52 റണ്‍സ് എടുത്ത് കെ.എല്‍ രഹുലും 69 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളും പുറത്താവാതെ നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."