വണ്ടൂരില്‍ ഓണത്തിന് ഇത്തവണയും വിഷമില്ലാ പച്ചക്കറികളൊരുങ്ങുന്നു
വണ്ടൂര്‍: ഓണവിപണിയിലെ വിഷമില്ലാ പച്ചക്കറിയിലെ വിജയ ഗാഥ തുടരാന്‍ ഇത്തവണയും വണ്ടൂര്‍ ഒരുങ്ങുന്നു. ഓണ വിപണി ലക്ഷ്യംവച്ച് 150 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അമ്പലപ്പടിയിലെ മുരിങ്ങത്ത് ഹരിഹരന്റെ കൃഷിയിടത്തില്‍ വിത്തെറിഞ്ഞ് പഞ്ചായത്തംഗം കെ.പ്രഭാകരന് നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷം ഓണത്തിന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചകറികളുല്പാദിപ്പിച്ച കൃഷിഭവന് വണ്ടൂരായിരുന്നു. പച്ചക്കറിയുല്പാദനം വര്‍ധിച്ച തോതിലായതോടെ വെങ്ങേരിയിലുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ മാര്‍ക്കറ്റിലെത്തിച്ചാണ് കര്‍ഷകര്‍ വിപണി കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് കൃഷി വകുപ്പ് വണ്ടൂരില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ സംഭരണ കേന്ദ്രം അനുവദിച്ചു.
ഇതിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.ഇതു യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ കര്‍ഷകരുടെ വിപണന പ്രശനത്തിന് പരിഹാരമാകും. കൃഷി ഓഫിസര്‍ കെ.നിസാര്‍, പച്ചക്കറി ക്ലസ്റ്റര്‍ പ്രസിഡന്റ് കുട്ടിശങ്കരന്, സെക്രട്ടറി ശങ്കരന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."