ഹോംകോയുടെ പുതിയ ഫാര്‍മസി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി
മണ്ണഞ്ചേരി: ഹോംകോയുടെ പുതിയ ഫാര്‍മസി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് വിലയിരുത്തി. 52 കോടി രൂപ ചെലവഴിച്ച് കെ.എസ്.ഡി.പിക്ക് എതിര്‍വശത്തുള്ള ഒരു ഏക്കര്‍ 83 സെന്റ് സ്ഥലത്താണ് ഹോംകോയ്ക്ക് പുതിയ ഫാക്ടറി നിര്‍മിക്കുന്നത്. ഹോംകോയുടെ സ്ഥലപരിമിധി കണക്കിലെടുത്ത് നേരത്തെ കെ.എസ്.ഡി.പിയില്‍ നിന്ന് വാങ്ങി നല്‍കിയതാണ്. 10000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാണ് പണിയുന്നത്.
ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഒന്നാമത്തെ ഹോമിയോ മരുന്ന് നിര്‍മാണ കമ്പിനിയാകും ഹോംകോ. ഇപ്പോള്‍ 32 കോടി രൂപയാണ് കമ്പിനിയുടെ ടേണ്‍ഓവര്‍. നിലവില്‍ ആറ് കോടി രൂപ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഫാക്ടറി വരുന്നതോടെ ടേണ്‍ ഓവര്‍ 100, 125 കോടി ആകും. ഇതോടെ 225 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാന്‍ കഴിയും.
നിലവില്‍ 140 തൊഴിലാളികള്‍ പണി ചെയ്യുന്നുണ്ട്, പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രോഗ്രസ് ചാര്‍ട്ട് മന്ത്രി നിര്‍ദേശിച്ചു. എല്ലാമാസവും നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിവ്യു നടക്കും. നിര്‍മാണത്തോടൊപ്പം തന്നെ പാനലുകളുടെയും. മെഷിനറികളുടെയും ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവാനും നിര്‍ദേശിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് മാസത്തോടെ പൂര്‍ത്തിയാകും. സെപ്റ്റംബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയും ബി.എസ്.എന്‍.എല്ലിന്റെ സിവില്‍ കണ്‍സല്‍റ്റന്റ് വിങാണ് ഹോംകോയക്ക് വേണ്ടി വര്‍ക്ക് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ക്രിയേറ്റര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കാണ് നിര്‍മാണചുമതല.
ഹോംകോ എം.ഡി ഡോ. ജോയ് ബി.എസ്.എന്‍.എല്‍, സിവില്‍ കണ്‍സള്‍ട്ടന്റ് പ്രതിനിധികള്‍, ക്രിയേറ്റര്‍ കണ്‍സ്ട്രക്ഷന്‍സ് എണാകുളം പ്രതിനിധികള്‍, ഫാര്‍മ കണ്‍സല്‍ട്ടന്‍സി പ്രതിനിധികള്‍, അഡ്വ. ആര്‍. റിയാസ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."