പ്രാര്‍ഥനയും കൂട്ടായ പ്രയത്‌നവുമാണ് ദുരിതാശ്വാസ മാര്‍ഗം: ഹൈദരലി തങ്ങള്‍ സമസ്ത പ്രളയ പുനരധിവാസ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു
മലപ്പുറം: പ്രാര്‍ഥനയിലൂടെയും കൂട്ടായ പ്രയത്‌നങ്ങളിലൂടെയുമാണ് പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ദുരിതാശ്വാസം പകരേണ്ടതെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
പോത്തുക്കല്ലില്‍ നടന്ന സമസ്ത പ്രളയ പുനരധിവാസ പദ്ധതിയുടെ സാമ്പത്തിക സഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള കാരുണ്യ പ്രവര്‍ത്തനം ഏറെ പുണ്യം നിറഞ്ഞതാണ്.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സമസ്തയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പുനരധിവാസ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്തയുടെ സഹായത്തോടെ പാതാര്‍ ജുമുഅത്ത് പള്ളിക്ക് വാങ്ങിയ സ്ഥലത്തിന്റെ രേഖ കൈമാറ്റം, നീര്‍പ്പുഴ - മുക്കം ജുമുഅത്ത് പള്ളിക്കും അമ്പിട്ടാംപൊട്ടി ഇര്‍ശാദുസ്വിബിയാന്‍ മദ്‌റസാ നിര്‍മാണത്തിനുമുള്ള ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം, ഭാഗികമായോ പൂര്‍ണമായോ വീടും സ്ഥലവും നഷ്ടമായവര്‍ക്കുള്ള ധനസഹായം എന്നിവ തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത മുശാവറ അംഗങ്ങളായ കെ.ഉമര്‍ ഫൈസി മുക്കം, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, പി.വി അബ്ദുല്‍ വഹാബ് എം.പി, സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, യൂസുഫ് ദാരിമി അബൂദബി, സലീം എടക്കര, കെ.എച്ച് കോട്ടപ്പുഴ, പോത്തുക്കല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍ പിള്ള, അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി, മുഹമ്മദ് അമാനുല്ല ദാരിമി എടക്കര, ഹംസക്കോയ ചേളാരി, ശംസുദ്ദീന്‍ ദാരിമി ചുങ്കത്തറ, ഇ.കെ അനീസ് ഫൈസി മാളിയേക്കല്‍, എം.സി സുലൈമാന്‍ ഫൈസി, ചെമ്മല നാണി ഹാജി, മുഹമ്മദ് ഫൈസി പാതാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."