പെരിന്തല്‍മണ്ണ നഗരസഭയിലെ പഞ്ചമ ഇനി ഡിജിറ്റല്‍ സ്‌കൂള്‍
പെരിന്തല്‍മണ്ണ: നഗരസഭയിലെ നൂറുവര്‍ഷം പിന്നിടുന്ന ഗവ. എല്‍.പി സ്‌കൂളായ പഞ്ചമ സ്‌കൂളിന് നഗരസഭയുടെ ആറാം വാര്‍ഷിക ഉപഹാരമായി സമ്പൂര്‍ണ ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍ സജ്ജമാക്കി. 1917ല്‍ കരുണാകരമേനോന്‍ ദളിത് വിഭാഗത്തിനായി സ്‌കൂള്‍ ആരംഭിച്ചത്. 1983ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഗവ. ഈസ്റ്റ് എല്‍.പി സ്‌കൂള്‍ എന്ന പേരിലാണ് രേഖയിലുള്ളതെങ്കിലും പഞ്ചമ സ്‌കൂള്‍ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. 150ഓളെ കുട്ടികള്‍ പഠിക്കുന്ന ഈ പൊതു വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിനാണ് നഗരസഭയുടെ പദ്ധതി . ഇതിന്റെ ഭാഗമായാണ് വിജയപഥം എന്ന നഗരസഭ പദ്ധതിയിലുള്‍പ്പെടുത്തി സമ്പൂര്‍ണ സിജിറ്റലൈസ്ഡ് ക്ലാസ്സ് മുകളാക്കി സ്‌കൂളിനെ മാറ്റിയത്. 10.50 ലക്ഷം രൂപയാണ് നഗരസഭ ഇതിനായി ചെലവഴിച്ചിട്ടുള്ളത്. സ്‌കൂള്‍ ബസ് വാങ്ങുന്നതിനായി 10 ലക്ഷം രൂപയും നഗരസഭ നല്‍കി.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാലയത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ ബസിന്റെ താക്കോല്‍ കൈമാറലും നിയമസഭാ സ്പീക്കര്‍ പി.പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മഞ്ഞളാംകുഴി അലി എം എല്‍.എ അധ്യക്ഷനായി. സ്‌കൂള്‍ ബസിന്റെയും ഡിജിറ്റലൈസ്ഡ് ഉപകരണങ്ങളുടെയും രേഖ നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. നഗരസഭാ സെക്രട്ടറി കെ.പ്രമോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എല്‍.ജി കോമളം, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, വിദ്യാഭ്യസ സ്ഥിരസമിതി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ, എ .ഇ.ഒ അജിത് മോന്‍. വി. രാജേന്ദ്രന്‍, കെ.ദേവിക, പി.ടി.എ പ്രസിഡന്റ് എം.ഷാനവാസ്, എസ്.എം.സി ചെയര്‍മാന്‍ എ.പി ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."