കേരളത്തിലെ ആദ്യത്തെ യു.വി ഫില്‍ട്ടര്‍ വാട്ടര്‍ ഉപയോഗിക്കുന്ന നഗരസഭയാകാന്‍ ഒരുങ്ങി പട്ടാമ്പി
പട്ടാമ്പി: കേരളത്തിലെ ആദ്യത്തെ യു.വി ഫില്‍ട്ടര്‍ വാട്ടര്‍ ഉപയോഗിക്കുന്ന നഗരസഭയാക്കുന്നതിന്റെ ഭാഗമായി പരിധിയിലുള്ള ഹോട്ടലുകളും കൂള്‍ബാറുകളും പൂര്‍ണമായും അള്‍ട്രാ വയലറ്റ് ഫില്‍ട്ടര്‍ ചെയ്ത വെള്ളത്തില്‍ പാചകം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി. ജ്യൂസ്,കുടിവെള്ളം എന്നിവക്ക് ഇവ മാത്രമേ ഉപയോഗിക്കുകയുള്ളൂ. നഗരസഭ നല്‍കുന്ന കുടിവെള്ളം ഭാഗികമായി മാത്രം ഫില്‍ട്ടര്‍ ചെയ്തതാണ്. അതിനു പുറമെ വ്യാപാര സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും യു.വി. ഫില്‍ട്ടര്‍ ഘടിപ്പിക്കാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കി. നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ.തങ്ങള്‍ വിളിച്ചു ചേര്‍ത്ത ഹോട്ടല്‍, റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഴുവനും കൂള്‍ബാര്‍ ഉടമകളുടെ യോഗവും തീരുമാനത്തെ സ്വാഗതം ചെയ്തു. പൊതുജനാരോഗ്യത്തിന് പ്രാധാന്യം നല്‍കി നഗരസഭ എടുത്തുള്ള തീരുമാനം കച്ചവടക്കാര്‍ക്ക് ബാധ്യത വരുന്നതാണെങ്കിലും പൊതുജനാരോഗ്യവും പട്ടാമ്പി നഗരസഭാ പരിധിയില്‍ ശുദ്ധമായ വെള്ളത്തില്‍ പാചകവും കുടിവെള്ളവും കൂള്‍ബാറുകളാണെന്ന് അഭിമാനപൂര്‍വം പറയാന്‍ സാധിക്കുന്ന സംരഭത്തിന് പൂര്‍ണ പിന്തുണ അറിയിച്ച ഹോട്ടല്‍ റസ്റ്റോറന്റ് കൂള്‍ബാര്‍ സ്ഥാപനങ്ങളുടെ ഉടമകളെ ചെയര്‍മാന്‍ അഭിനന്ദിച്ചു. ഡിസംബര്‍ ഒന്നാം തിയതിക്കകം നടപ്പിലാക്കുവാനും നടപ്പിലാക്കാത്തവര്‍ക്ക് എതിരേ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. സാധിക്കുന്ന കച്ചവടക്കാരും വലിയ സ്ഥാപനങ്ങളും റിവേഴ്‌സ് ഓസ്‌മോസീസ് വാട്ടര്‍ സിസ്റ്റം സ്ഥാപിക്കേണ്ടതാണ്. താരതമ്യേന ചിലവ് കൂടിയ ഉപരണമാണിത്. പ്രസ്തുത ഉപകരണം സ്ഥാപിക്കുന്ന കടക്കാര്‍ക്ക് ഞങ്ങള്‍ ഉപയോഗിക്കുന്നത് റിവേഴ്‌സ് ഓസ്‌മോസിസ് വാട്ടര്‍ മാത്രം എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാവുന്നതാണ്. നഗരസഭാ പരിധിയില്‍ പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ ആദ്യത്തെ നഗരസഭ പാലക്കാട് ജില്ലക്ക് സ്വന്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."