ചീമേനി താപവൈദ്യുത നിലയം: പദ്ധതിക്കു വീണ്ടും ജീവന്‍ വയ്ക്കുന്നു
ചീമേനി: പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ചീമേനി താപവൈദ്യുത നിലയം വീണ്ടും പുകയുന്നു. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് ഉപേക്ഷിച്ച ചീമേനിയിലെ നിര്‍ദിഷ്ട കല്‍ക്കരി താപ വൈദ്യുത നിലയത്തിന്റെ നിര്‍മാണം യാഥാര്‍ഥ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണു വീണ്ടും ചീമേനിയെ പ്രതിരോധത്തിലേക്കു വഴിതെളിക്കുന്നത്.
2000ത്തില്‍ വിഭാവന ചെയ്ത 1200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിക്കാവുന്ന പദ്ധതിക്കായി 1621 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാല്‍ പദ്ധതിക്കെതിരേ പ്രദേശവാസികള്‍ ശക്തമായ സമരനടപടികള്‍ തുടങ്ങിയതിനാല്‍ പദ്ധതി പ്രവര്‍ത്തനം മരവിപ്പിക്കുകയായിരുന്നു.
അതേ സമയം താപവൈദ്യുത പദ്ധതി സര്‍ക്കാറിന്റെ മുഖ്യ അജന്‍ഡയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതോടെ പദ്ധതി വരുമെന്ന് ഏതാണ്ട് ഉറപ്പായി.
ഗെയ്‌ലിന്റെ സഹകരണത്തോടെ വൈദ്യുതനിലയം സ്ഥാപിക്കാമെന്ന കണക്കു കൂട്ടലിലാണ് സര്‍ക്കാറുള്ളത്. ഇതിന്റെ ഭാഗമായാണ് മംഗളൂരുവിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്‍ ചീമേനിയിലെ പദ്ധതി പ്രദേശത്തുകൂടിയാക്കിയിട്ടുള്ളത്.
2000 മെഗാവാട്ടിന്റെ താപവൈദ്യുത നിലയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയിലുള്ളത്. അടുത്ത വര്‍ഷം തന്നെ തുടങ്ങുന്ന മംഗളൂരുവിലേക്കുള്ള പ്രകൃതി വാതക വിതരണത്തോടൊപ്പം തന്നെ താപ വൈദ്യുത നിലയത്തിനും നല്‍കാനാകുമെന്ന പ്രതീക്ഷയാണുള്ളത്. ഇതു കൂടി പരിഗണിച്ചാണ് കൊച്ചിയില്‍ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.
കേരളത്തിലെത്തന്നെ ഏറ്റവും വലിയ താപവൈദ്യുത നിലയം എന്ന സ്വപ്‌ന പദ്ധതിയാണ് പദ്ധതി വരുന്നതോടെ യാഥാര്‍ഥ്യമാകുന്നത്.
അതേ സമയം പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്നതും പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."