HOME
DETAILS
MAL
ലഹരിവ്യാപനത്തിനെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി
backup
June 23 2017 | 23:06 PM
കണ്ണൂര്‍: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വ്യാപനത്തിനെതിരേ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സ്കൂളുകളില്‍ നടന്ന വിമുക്തി ലഹരി വിരുദ്ധ പ്രതിജ്ഞയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കെ.പി ജയബാലന്‍, വി.വി സുരേന്ദ്രന്, എം. ബാബുരാജന്, ഡോ. പി.വി പുരുഷോത്തമന്, പി.യു രമേശന്, പി.കെ ബൈജു, സി.ഐ വത്സല, സി. ദേവരാജന്‍, സി.എം ആശ, എന്‍.സി സുധീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."