HOME
DETAILS
MAL
അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പമ്പയില്‍; ദേശീയ നേതാക്കളും സമരരംഗത്തേക്ക്
backup
November 18 2018 | 11:11 AM
പത്തനംതിട്ട: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കണ്ണന്താനം പമ്പയിലെത്തുമെന്ന് അറിയിച്ചത്.
ദേശീയ നേതാക്കളും ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാരും ശബരിമലയില്‍ എത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു.
ഇന്ന് ശബരിമലയിലെത്താനിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല, നാളെ പുലര്‍ച്ചയോടെ ശബരിമലയിലെത്തും. നേരത്തേ ശബരിമലയിലെത്തിയതിന് പിന്നാലെ പൊലിസ് അറസ്റ്റ് ചെയ്ത ശശികലയെ ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് വീണ്ടും ശബരിമലയിലെത്തുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."