HOME
DETAILS

സമനില തെറ്റാതെ ഇറ്റലിയും പോര്‍ച്ചുഗലും

  
Web Desk
November 18 2018 | 18:11 PM

%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82

 

മിലാന്‍: യുവേഫ നാഷന്‍സ് ലീഗില്‍ അസൂറിപ്പടയും പറങ്കിപ്പടയും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇറ്റലിയുമായി സമനില പാലിച്ചതോടെ പോര്‍ച്ചുഗല്‍ യുവേഫ നാഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. മത്സരം ഇറ്റലിയുടെ തട്ടകത്തിലായിരുന്നിട്ടും പോര്‍ച്ചുഗലിനെ വെട്ടിച്ച് ഗോള്‍നേടാന്‍ ഇറ്റലിക്കായില്ല. ഇതോടെ ലീഗില്‍ ആദ്യമായി സെമിയില്‍ പ്രവേശിക്കുന്ന ടീമായി പോര്‍ച്ചുഗല്‍. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിങിലെ പോരായ്മയാണ് ഇറ്റലിയുടെ വിജയം നിഷേധിച്ചത്.
ലീഗ് എയിലെ ഗ്രൂപ്പ് മൂന്നില്‍ മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ടണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായാണ് പോര്‍ച്ചുഗല്‍ അവസാന നാലിലേക്ക് മുന്നേറിയത്. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഇറ്റലി രണ്ടണ്ടാം സ്ഥാനത്താണ്.
ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ട പോളണ്ടണ്ടിന് മൂന്ന് മത്സരങ്ങളില്‍നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്. പോര്‍ച്ചുഗലും പോളണ്ടണ്ടും തമ്മിലുള്ള ഒരു മത്സരം കൂടി ഗ്രൂപ്പില്‍ ബാക്കിയുണ്ട്. ടൂര്‍ണമെന്റിലെ മറ്റു മത്സരങ്ങളില്‍ റൊമാനിയ 3-0ന് ലിത്വാനിയയെയും സ്‌കോട്ട്‌ലന്‍ഡ് 4-0ന് അല്‍ബേനിയയെയും സ്വീഡന്‍ 1-0ന് തുര്‍ക്കിയെയും സെര്‍ബിയ 2-1ന് മോണ്ടണ്ടെനെഗ്രോയെയും അസര്‍ബയ്ജാന്‍ 2-0ന് ഫറോ ഐസ്‌ലാന്‍ഡിനെയും കൊസോവ 5-0ന് മാള്‍ട്ടയെയും തോല്‍പ്പിച്ചു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ രാത്രി 1.15ന് ജര്‍മനി ഹോളണ്ടുമായി കൊമ്പുകോര്‍ക്കും. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ട ടീമാണ് ജര്‍മനി. ചെക്ക്‌റിപ്പബ്ലിക്-സ്‌ലോവാക്യ, ഡെന്‍മാര്‍ക്ക്-ഐയര്‍ലന്റ് എന്നീ മത്സരങ്ങളും ഇന്ന് നടക്കും.
ലീഗ് എ യിലെ ഗ്രൂപ്പ് 4ല്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് 2-1 എന്ന സ്‌കോറിന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി. 57-ാം മിനുട്ടില്‍ ക്രാമറിച്ചാണ് ആദ്യം ഗോള്‍ നേടി ക്രൊയേഷ്യക്ക് ലീഡ് സമ്മാനിച്ചത്. 78-ാം മിനുട്ടില്‍ ലിംഗാര്‍ഡ് ഗോള്‍ കണ്ടെത്തി ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 85-ാം മിനുട്ടില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നും ഗോള്‍ നേടി ഇംഗ്ലീഷ് പടക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 hours ago