ഷിയിടങ്ങള്‍ തരിശിടാന്‍ നിര്‍ബന്ധിതരായി കര്‍ഷകര്‍
മാനന്തവാടി: തകര്‍ന്ന പമ്പ് ഹൗസ് പുനര്‍നിര്‍മിക്കാന്‍ നടപടികളില്ലാത്തതിനെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍. കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിനായി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പുതിയൂരിലാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2002ല്‍ പമ്പ് ഹൗസ് നിര്‍മിച്ചത്.
40 എച്ച്.പി ശക്തിയുള്ള രണ്ടു മോട്ടോറുകള്‍ സ്ഥാപിക്കുകയും ചെയതിരുന്നു. കബനിയില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് കൃഷിയിടങ്ങളില്‍ എത്തിക്കുന്നതിന് പൈപ്പുകളും സ്ഥാപിച്ചു. 60 ഏക്കറോളം സ്ഥലത്ത് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ 2015ലെ കാലവര്‍ഷത്തില്‍ പമ്പ് ഹൗസ് തകര്‍ന്ന് വീണതോടെ വെള്ള വിതരണം അധികൃതര്‍ നിര്‍ത്തിവെച്ചു.
ഇതോടെ 60 ഏക്കറോളം സ്ഥലത്തെ പുഞ്ച, നഞ്ചകൃഷികളും, വാഴ ഉള്‍പ്പെടെയുള്ള കൃഷികളും അനിശ്ചിതത്വത്തിലാവുകയായിരുന്നു. പ്രദേശത്തെ ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കെട്ടിടം അപകടാവസ്ഥയിലായതോടെ സുരക്ഷിതത്വം കണക്കിലെടുത്ത് കര്‍ഷകര്‍ മോട്ടറുകള്‍ പമ്പ് ഹൗസില്‍ നിന്ന് മാറ്റി സൂക്ഷിക്കുകയായിരുന്നു. കൃഷി ആവശ്യത്തിനായുള്ളതിനാല്‍ തന്നെ പമ്പ് ഹൗസിലെ വൈദ്യുതി ചാര്‍ജ്ജ് കൃഷി ഭവനാണ് നല്‍കിയിരുന്നത്. പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഒരു വര്‍ഷമായി കൃഷി ചെയ്യാനാകാതെ വയലുകള്‍പ്പെടെ തരിശായി ഇട്ടിരിക്കുകയാണ്. ഈ വര്‍ഷവും കൃഷി ചെയ്യാന്‍ കഴിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. പമ്പ് ഹൗസ് പുനര്‍നിര്‍മിക്കുന്നതിനോ, ബദല്‍ സംവിധാനം ഒരുക്കുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യത്തിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."