മഴപെയ്താല്‍ തോണിയിറക്കണം; പാച്ചല്ലൂരില്‍ ജനത്തിന് ദുരിതം
കോവളം : മഴപെയ്താല്‍ തോണിയിറക്കേണ്ട അവസ്ഥയിലാകുന്ന റോഡും വെള്ളക്കെട്ടും പ്രദേശവാസികളെ ദുരിത്തിലാക്കുന്നു.
മഴവെള്ളം ഒഴുകി പോകാന്‍ ഓട ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. പാച്ചല്ലൂര്‍ സ്‌കൂള്‍ ജങ്്ഷനില്‍ നിന്നും പാച്ചല്ലൂര്‍ ചുടുകാട് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ അവസ്ഥയാണിത്.
മഴ പെയ്താല്‍ ദീവസങ്ങളോളം റോഡില്‍ വെള്ളം കെട്ടി നില്‍ക്കും.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന ഓടകള്‍ സ്വകാര്യ വ്യക്തികള്‍ മണിട്ട് നികത്തിയതോടൊപ്പം പുരയിടങ്ങള്‍ മതില്‍ കെട്ടി അടയ്ക്കുകയും ചെയ്തതോടെയാണ് വെള്ളം ഒഴുകിപ്പോകാന്‍ തടസം നേരിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.സ്ഥിരമായി വെള്ളം കെട്ടിനിന്നതോടെ റോഡില്‍ പലഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടത് കാല്‍നടയാത്രപോലും ദുസ്സഹമാക്കുന്നു. ഇരുചക്ര വാഹന യാത്രക്കാര്‍ മിക്കപ്പോഴും ഈ കുഴികളില്‍ വീഴുന്നത് പതിവ് കാഴ്ചയാണ്. ഈ റോഡ് നിലവിലെ നിരപ്പില്‍ നിന്ന് കുറച്ച് കൂടി ഉയര്‍ത്തി ഓട നിര്‍മിച്ച് സമീപത്തെ വില്യംച്ചിറ തോട്ടില്‍ യോജിപ്പിക്കുകയും ചെയ്താല്‍ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകും.ഒലിപ്പിന്‍കര വില്യംച്ചിറ തോടും കൈയേറ്റ ഭീഷണിയിലാണ്. തോടിന്റ ഇരു ഭാഗങ്ങളും പലരും കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെ നാല് മീറ്റര്‍ വീതി ഉണ്ടായിരുന്ന തോടിന്റെ വീതി ഒരു മീറ്ററില്‍ താഴെ ആയി എന്നും ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കരമാനയാറിന്റെ കൈവഴിയായ ഈ തോടിനെ നിലനിര്‍ത്തണമെന്നും ഓടയുടെ നിര്‍മാണം എത്രയും വേഗം തുടങ്ങി വെള്ളക്കെട്ടില്‍ നിന്നും രക്ഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഓടയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും രണ്ട് മാസത്തിനുള്ളില്‍ പണി തുടങ്ങുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."