കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ
തൊടുപുഴ: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന്റെ സൂചനകള്‍ നല്കി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തു. പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്തിന്റെ മുഖ്യ ഊര്‍ജസ്രോതസായ ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ആറ് സെ.മീ. മഴ രേഖപ്പെടുത്തി.
അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു. ജലനിരപ്പ് 0.56 അടി ഉയര്‍ന്ന് 2300.16 അടിയിലെത്തി. 5.819 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇടുക്കിയില്‍ ഒഴുകിയെത്തി. 16.699 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തിയത്.
കുറ്റ്യാടിയിലാണ് കൂടുതല്‍ മഴ ലഭിച്ചത് (ഒന്‍പത് സെ.മീ). മറ്റ് പദ്ധതി പ്രദേശങ്ങളില്‍ ഇന്നലെ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെ: പമ്പ 3.3 സെ.മീ., നേര്യമംഗലം 3.4, ഷോളയാര്‍ 2.7, കക്കി 3.9, ഇടമലയാര്‍ 2.16, മാട്ടുപ്പെട്ടി 0.9, തര്യോട് 0.9, പൊന്മുടി 1.5, പൊരിങ്ങല് 4.15 സെ.മീ. സംസ്ഥാനത്തെ ഇന്നലത്തെ ആഭ്യന്തര ഉല്പാദനം 12.758 ദശലക്ഷം യൂനിറ്റും ഉപഭോഗം 64.929 ദശലക്ഷം യൂനിറ്റുമാണ്. പുറത്തുനിന്നും വാങ്ങിയത് 52.1709 ദശലക്ഷം യൂനിറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."