എയ്ഡഡ് വിദ്യാലയങ്ങളെ സംരക്ഷിക്കാതെ വിദ്യാഭ്യാസ പരിഷ്കരണം പൂര്‍ത്തിയാകില്ല: മുഖ്യമന്ത്രി
കോഴിക്കോട്: കോര്പറേറ്റുകളുടേതല്ലാത്ത സാധാരണ എയ്ഡഡ് വിദ്യാലയങ്ങളെ സംരക്ഷിക്കാതെ വിദ്യാഭ്യാസ പരിഷ്കരണം പൂര്‍ത്തിയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നടക്കാവ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് മാത്രമായി കഴിയില്ല. പ്രദേശവാസികളുടെയും മറ്റും സഹായം ഉപയോഗപ്പെടുത്തണം.
വിദ്യാലയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരിടുന്ന എയ്ഡഡ് മാനേജ്മെന്റിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ലാഭേച്ഛയോടെയല്ല ആദ്യകാലത്ത് മാനേജ്മെന്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കൈയില്‍നിന്നു പണം എടുത്തുകൊണ്ടാണ് വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ ഇന്ന് പണം മാത്രം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനത്തിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥിയായി. കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന്, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ജയശ്രീ, എ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."