ബെല്‍ജിയത്തിന് ആദ്യ വനിതാ പ്രധാനമന്ത്രി
ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ധനമന്ത്രി സോഫി വില്മസ്. നിലവിലെ പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി പോകുന്ന ഒഴിവിലേക്കാണ് താല്‍ക്കാലിക പ്രധാനമന്ത്രിയായി സോഫിയെ തെരഞ്ഞെടുത്തത്.
നവംബര്‍ ആദ്യത്തില്‍ ചാള്‍സ് സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ 2018 ഡിസംബറില്‍ സഖ്യം തകര്‍ന്നെങ്കിലും ഭരണത്തില്‍ തുടരുകയായിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക പ്രധാനമന്ത്രിയായി ചാള്‍സ് തുടരുകയായിരുന്നു.
ഫിലിപ് രാജാവാണ് ഔദ്യോഗികമായി പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. 2010 മുതല്‍ 2011 വരെ 541 ദിവസം ഒരു സര്ക്കാരില്ലാതെയായിരുന്നു രാജ്യം മുന്നോട്ടുപോയത്. തെരഞ്ഞെടുപ്പുണ്ടെങ്കിലും താല്‍ക്കാലിക പ്രധാനമന്ത്രിയെ നിയമിക്കുന്നത് രാജാവാണ്. മിഷേലിന്റെ സഖ്യകക്ഷിയിലുണ്ടായിരുന്ന സോഫി 2014ലാണ് ആദ്യമായി പാര്‍ലമെന്റ് അംഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."