തിരുപ്പൂരില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 40 എച്ച്‌വണ്‍-എന്‍വണ്‍ കേസുകള്‍
തിരിപ്പൂര്‍: ഒക്ടോബര്‍ ഒന്ന് മുതല്‍ തിരിപ്പൂര്‍ ജില്ലയില്‍ 40 എച്ച്‌വണ്‍-എന്‍വണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാലുപേര്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു. എച്ച്‌വണ്‍-എന്‍വണ്‍ രോഗനിര്‍ണയത്തിനുള്ള ലബോറട്ടറികള്‍ ജില്ലയില്‍ ലഭ്യമല്ലാത്തതിനാല്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് രോഗികളെ ഇപ്പോള്‍ പറഞ്ഞുവിടുന്നത്. തിരിപ്പൂര്‍, കോയമ്പത്തൂര്‍, ഈറോഡ് ജില്ലകളില്‍നിന്നായി ഈ വര്‍ഷം 46 എച്ച്‌വണ്‍-എന്‍വണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതില്‍ 40 എണ്ണവും ഒക്ടോബര്‍ ഒന്നിന് ശേഷം റിപ്പേര്‍ട്ട് ചെയ്യപ്പെട്ടതാണ്.
ഡെങ്കിപ്പനി, എച്ച്‌വണ്‍-എന്‍വണ്‍ എന്നിവയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 42 പേരടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടന്നും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗപ്രതിരോധത്തിനായി ഇതിനകം തന്നെ 30,000ല്‍ അധികം താമിഫ്‌ളൂ ഗുളികകള്‍ വിതരണം ചെയ്‌തെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ 22,500ല്‍പരം സ്റ്റോക്കുണ്ടെന്നും പറഞ്ഞു. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറെ കാണണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."