ഭാരതപ്പുഴയില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു
കൂറ്റനാട്: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരില്‍ ഒരാള്‍ മുങ്ങിമരിച്ചു. തൃത്താല വെള്ളിയാങ്കല്ലിലാണ് സംഭവം. കുമരനല്ലൂര്‍ ഇസ്ലാഹിയ സ്കൂളിലെ അധ്യാപകനും, പാവിട്ടപ്പുറം അസ്സബാഹ് കുഞ്ഞുമുഹമ്മദിന്റെ മകനുമായ ഉമൈര്‍ (25) ആണ് മുങ്ങിമരിച്ചത്. പാലക്കാട് ജില്ലാ ട്രോമാ കെയര്‍ വളണ്ടിയര്‍മാരും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഉമൈറിനെ രക്ഷിക്കാനായില്ല.
ഉമൈറിന്റെ കൂടെ പുഴയില്‍ കുളിക്കാനിറങ്ങിയ മറ്റ് രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉമൈറിന്റെ മൃതദേഹം പട്ടാമ്പി ഗവ. താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ഭാരതപ്പുഴയില്‍ മുങ്ങിമരണം ആവര്‍ത്തിക്കപ്പെടുന്നത് തീരവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിന്റേയും ട്രോമാകെയറിന്റേയും സ്ഥിരസാന്നിധ്യം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."