ജില്ലയിലെ പുഴകളില്‍ മണലെടുപ്പ് വ്യാപകം
പാലക്കാട്: ജില്ലയിലെ പുഴകളില്‍ മണലെടുപ്പ് വ്യാപകമായെന്നു പരാതി. കുമരംപുത്തൂര്‍, തെങ്കര, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലെ പുഴകള്‍ കേന്ദ്രീകരിച്ചാണ് മണലെടുപ്പ് രൂക്ഷമായിരിക്കുന്നത്. കുന്തിപ്പുഴയുടെ വിവിധഭാഗങ്ങളില്‍നിന്നും മണലെടുക്കുന്നുണ്ടെന്നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മണലെടുക്കുന്നതു പിടികൂടുന്നതിനു പൊലിസും റവന്യൂവകുപ്പും നടപടികളുമായി രംഗത്തെത്തി.
കുമരംപുത്തൂരില്‍ പയ്യനെടം പൊതുവപ്പാടത്ത് പുഴയില്‍നിന്നും കോരിയിട്ട മൂന്നുലോഡ് മണല്‍ റവന്യൂവകുപ്പ് പിടികൂടി. തുടര്‍ന്നു പിടിച്ചെടുത്ത മണല്‍ പുഴയിലേക്ക് ഒഴുക്കി. മണ്ണാര്‍ക്കാട് തഹസീല്‍ദാര്‍ അരവിന്ദാക്ഷന്‍, ഷാജി, അനില്‍പ്രസാദ്, കിരണ്‍, ബേബി, ഉദയന്‍ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥ സംഘമാണ് മണല്‍ പുഴയിലേക്ക് ഒഴുക്കികളഞ്ഞത്. പ്രളയത്തിനുശേഷം മണ്ണാര്‍ക്കാട് മേഖലയിലെ പുഴകളില്‍ വ്യാപകതോതിലാണ് മണലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്നത്.
ഏതാനും മാസങ്ങളായി മണല്‍വാരല്‍ ഉണ്ടായിരുന്നില്ല. തെങ്കര ഗ്രാമപഞ്ചായത്തിലെ വിവിധ പുഴകളിലും ആഴ്ചകളായി മണല്‍വാരല്‍ ശക്തമാണ്. വൈകുന്നേരമാകുന്നതോടെ ചാക്കുകളിലാക്കി മണല്‍ ഓട്ടോറിക്ഷകളിലും ജീപ്പുകളിലുമായാണ് കടത്തുകയാണ് ചെയ്യുന്നത്. ഒരു ചാക്ക് മണലിന് നൂറുമുതല്‍ 150 രൂപവരെയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."