ഞെട്ടലടങ്ങാതെ ഹരിയാനയിലെ ഖാണ്ഡോ ഗ്രാമം
ഖാണ്ഡോ: ട്രെയ്‌നില്‍ സംഘ്പരിവാര്‍ തീവ്രവാദികളുടെ ക്രൂരമര്‍ദനത്തില്‍ പതിനാറുകാരന്‍ ദാരുണുമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടലടങ്ങാതെ ഹരിയാനയിലെ ഖാണ്ഡോ ഗ്രാമം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ നിന്ന് പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങി മടങ്ങവേ സഹോദരങ്ങളായ ഹാഫിള് ജുനൈദ് (16), മുഹമ്മദ് മുഹ്്‌സിന്‍ (16), മുഹമ്മദ് മുഈന്‍ (18) ഹാഷിം (20) എന്നിവര്‍ക്ക് ഡല്‍ഹി-മഥുര എക്‌സപ്രസില്‍ സംഘ്പരിവാര്‍ തീവ്രവാദികളുടെ ക്രൂരമര്‍ദനത്തിനിരയാവേണ്ടി വന്നത്.
തുഗ്ലക്കാബാദില്‍ നിന്നു ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ തന്നെ ഇരുപതോളം സഹയാത്രികര്‍ ഇവര്‍ക്കെതിരേ അപഹാസ്യങ്ങള്‍ ഉന്നയിക്കുകയും
നിങ്ങള്‍ ബീഫ് കഴിക്കുന്നവരും രാജ്യദ്രോഹികളുമാണെന്ന് ആക്രോശിക്കുയും ചെയ്തിരുന്നതായി ഇവര്‍ പറയുന്നു. ഞങ്ങള്‍ നോമ്പുകാരാണെന്ന് പറഞ്ഞെങ്കിലും ചെവികൊടുക്കാതെ രണ്ടുപേര്‍ കത്തിയെടുത്ത് കടന്നാക്രമിക്കുയായിരുന്നുവെന്ന് ഇരകളിലൊരാളായ ഹാശിം ദേശീയ ചാനലുകളോട് പ്രതികരിച്ചു.
യാത്രക്കിടെ അശ്വാവതി സ്റ്റേഷനില്‍ നാലുപേരെയും ഇറക്കിവിടുകയും ചെയ്തു. എന്നാല്‍ ജുനൈദിനെ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ നില ഇപ്പോഴും ഗുരുതരമാണ്
കൊല്ലപ്പെട്ട ജുനൈദും സഹോദരന്‍ ഹാഷിമും ഗുജറാത്തിലെ സൂറത്തിലെ സ്വകാര്യ സ്ഥാപനത്തിലെ മത വിദ്യാര്‍ഥികളാണ്. വെള്ളിയാഴ്ച നടന്ന ഹാഫിള് ജുനൈദിന്റെ ഖബറടക്ക ചടങ്ങില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."