HOME
DETAILS
MAL
ശബരിമല കേസ് നേരത്തെ പരിഗണിക്കാനാവില്ല: സുപ്രിം കോടതി
backup
November 19 2018 | 07:11 AM
ന്യൂഡല്‍ഹി: ശബരിമല കേസ് നേരത്തെ പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി. യുവതി പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാന്‍ അഞ്ചംഗ ബഞ്ചിനു മാത്രമേ കഴിയൂ എന്നും കോടതി പറഞ്ഞു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22 നാണ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനു മുന്‍പു തന്നെ ഹരജികള്‍ പരിഗണിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ സുപ്രിം കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."