HOME
DETAILS
MAL
സഊദിയില്‍ പെരുന്നാള്‍ അവധി നീട്ടി
backup
June 24 2017 | 21:06 PM
ജിദ്ദ : സഊദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുന്നാള്‍ അവധി ശവ്വാല്‍ 15 വരെ നീട്ടി സല്മാന് രാജാവ് ഉത്തരവിട്ടു.
ഇത്തവണ പെരുന്നാള്‍ അവധിയില്‍ നേരത്തെ തന്നെ നാലു ദിവസത്തെ വര്‍ധന ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയിലെ ഡ്യൂട്ടി പൂര്‍ത്തിയായ ശേഷം പെരുന്നാള്‍ അവധിക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കേണ്ടതിനു പകരം വ്യാഴാഴ്ചയിലെ ഡ്യൂട്ടി പൂര്‍ത്തിയായതു മുതല്‍ പെരുന്നാള്‍ അവധി നല്‍കുന്നതിന് രാജാവ് നിര്‍ദേശിക്കുകയായിരുന്നു. മുന്‍ നിശ്ചയപ്രകാരം ശവ്വാല്‍ ഏഴിന് ശനിയാഴ്ച പെരുന്നാള്‍ അവധി അവസാനിച്ച് ശവ്വാല്‍ എട്ടിന് ഞായറാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി ആരംഭിക്കേണ്ടതായിരുന്നു. ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്.
ഇതനുസരിച്ച് ശവ്വാല്‍ 14ന് ശനിയാഴ്ച പെരുന്നാള്‍ അവധി അവസാനിച്ച് 15ന് ഞായറാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."