HOME
DETAILS

ഹോങ്കോങ്ങിലെ കുട വിപ്ലവം കുറ്റക്കാരല്ലെന്ന് ജനാധിപത്യ നേതാക്കള്‍

  
backup
November 19 2018 | 19:11 PM

%e0%b4%b9%e0%b5%8b%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b5%e0%b4%82

 

വിക്ടോറിയ സിറ്റി: ഹോങ്കോങ്ങില്‍ 2014ലുണ്ടായ കുട വിപ്ലവവുമായി ബന്ധപ്പെട്ടു തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്നു ജനാധിപത്യ നേതാക്കള്‍ കോടതിയില്‍. പൊതു ഉപദ്രവുമുണ്ടാക്കിയെന്ന കേസ് നേരിടുന്ന മൂന്നു നേതാക്കളാണ് ഇന്നലെ ഹോങ്കോങ്ങിലെ വെസ്റ്റ് കോലൂന്‍ മജിസ്‌ട്രേറ്റില്‍ തങ്ങളുടെ വാദം അവതരിപ്പിച്ചത്.
ചൈനയില്‍നിന്നുള്ള സ്വതന്ത്ര്യ ജുഡിഷ്യല്‍ സംഘമാണ് വിചാരണയ്ക്കു നേതൃത്വം നല്‍കുന്നത്. കോളനി കാലത്തുണ്ടായ നിയമത്തിനു കീഴില്‍ ഒന്‍പതു പേര്‍ക്കെതിരേയാണ് വിചാരണ നടക്കുന്നത്. കുറ്റവാളികളാണെന്നു കണ്ടെത്തുകയാണെങ്കില്‍ ഏഴു വര്‍ഷത്തില്‍ കൂടുതല്‍ തടവാണ് ഇവര്‍ക്കു ലഭിക്കുക.
വിചാരണ 20 ദിവസം നീണ്ടേക്കും. ജനാധിപത്യവാദികളായ നേതാക്കളെ വിചാരണ ചെയ്യുന്നതിനെതിരേ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയരുന്നു.
ചൈനീസ് ഇടപെടലിനെതിരേ സ്വതന്ത്ര തെരഞ്ഞെുപ്പ് ആവശ്യപ്പെട്ട് 2014 സെപ്റ്റംബര്‍ 28നായിരുന്ന കുട വിപ്ലവം തുടങ്ങിയത്. നഗരങ്ങള്‍ കൈയടക്കി 79 ദിവസം നീണ്ട പ്രതിഷേധത്തില്‍ ഹോങ്കോങ് പൊലിസിനോടുള്ള നിസഹകരണമായിരുന്നു സമരരീതി. സോഷ്യോളജി അധ്യാപകന്‍ ചാന്‍ കിന്‍ മാന്‍ (59), നിയമ അധ്യാപകന്‍ ബെന്നി തായ്(54), ബാപ്റ്റിസ്റ്റ് മന്ത്രി ചു യു മിങ് (74) എന്നവരായിരുന്നു സമരത്തിന്റെ മുഖ്യനേതൃത്വം.
പ്രതിഷേധത്തിന്റെ ഫലമായ ജനപ്രതിനിധികളെ നേരിട്ടു തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം 2017ല്‍ ചൈന അനുവദിച്ചു. എന്നാല്‍ ചൈന അനുവദിക്കുന്ന സ്ഥാനാര്‍ഥികളെ മാത്രം തെരഞ്ഞെടുക്കാനുള്ള അധികാരമായിരുന്നു നല്‍കിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉലയ്യയയില്‍ നിന്ന് ബത്ഹയിലെത്താന്‍ ഒമ്പത് മിനുട്ട് മാത്രം; സർവിസ് ആരംഭിച്ച് റിയാദ് മെട്രോ 

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  13 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  13 days ago
No Image

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

Kerala
  •  13 days ago
No Image

കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ശ്രദ്ധിക്കുക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

uae
  •  13 days ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍; പരിശോധനയെന്ന് കരുതി ബ്രേക്കിട്ടു, ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

Kerala
  •  13 days ago
No Image

വെള്ളിയാഴ്ചകളില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബൂദബി

uae
  •  13 days ago
No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  13 days ago