അമ്മാനിയില്‍ ട്രഞ്ച് നിര്‍മാണം തുടങ്ങി
പനമരം: വന്യമൃഗശല്യം രൂക്ഷമായ പനമരം അമ്മാനിയില്‍ വനാതിര്‍ത്തികളില്‍ ട്രഞ്ച് നിര്‍മാണം തുടങ്ങി. കാട്ടാനകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിവായി ഇറങ്ങുന്ന അമ്മാനിയില്‍ 950 മീറ്റര്‍ നീളത്തിലാണ് നിലവില്‍ ട്രഞ്ച് നിര്‍മിക്കുന്നത്.
വന്യമൃഗശല്യത്തിനെതിരേ പ്രതിരോധ സംവിധാനങ്ങള്‍ വനം വകുപ്പ് കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ അനിശ്ചിത കാലം സമരം ആരംഭിക്കാനിരിക്കെയാണ് ട്രഞ്ച് നിര്‍മാണം തുടങ്ങിയത്. മുന്‍പ് വനം വകുപ്പ് അധികൃതരും കര്‍ഷകരുമായി നടന്ന ചര്‍ച്ചയില്‍ ട്രഞ്ച് നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ട്രഞ്ച് നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ താല്‍ക്കാലികമായെങ്കിലും കാട്ടാന ശല്യം കുറയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."