റമദാനിലെ അവസാന വെള്ളി വെളിയങ്കോട്ടുകാര്‍ക്ക് ദു:ഖവെള്ളിയായി
വെളിയങ്കോട്: ഉമ്മര്‍ഖാസി ജാറത്തിനോട് അനുബന്ധിച്ചുള്ള ജുമാമസ്ജിദ് അങ്കണത്തില്‍ പൊന്നാനി കോടതിപ്പടി സ്വദേശി മഠത്തില്‍ പറമ്പില്‍ ഹബീബ് റഹ്മാനും സംഘവും അതിക്രമിച്ച് കയറ്റിയ കാറിടിച്ച് മരണപ്പെട്ട വെളിയങ്കോട് കുമ്മിലവളപ്പ് സ്വദേശി കല്ലംവളപ്പില്‍ മരക്കാര്‍ നാട്ടുകാര്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു.
വര്‍ഷങ്ങളായി കുമ്മിലവളപ്പില്‍ ചായക്കച്ചവടം നടത്തുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസമാണ് ജുമാ നമസ്‌ക്കാരത്തിന് ശേഷം പിരിഞ്ഞ് പോയവരുടെ നേര്‍ക്ക് യുവാവും സംഘവും കാര്‍ ഓടിച്ച് കയറ്റിയത്. ഇതേ തുടര്‍ന്ന് പരുക്കേറ്റ മൂന്ന് പേരില്‍ ഒരാള്‍ മരയ്ക്കാരായിരുന്നു. പരുക്കേറ്റ ജുമാമസ്ജിദ് ജീവനക്കാര്‍ ഉമ്മര്‍ (65), കുമ്മലവളപ്പ് സ്വദേശി അമീര്‍ (26) എന്നിവര്‍ ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റ മരക്കാരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ജുമാനമസ്‌ക്കാരത്തിന് ശേഷം ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റാന്‍ ശ്രമിച്ച ഹബീബ് റഹ്മാനേയും സംഘത്തേയും സുരക്ഷാ ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ തട്ടിമാറ്റി കാര്‍ അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടയില്‍ മരക്കാരുടെ കാലിലൂടെ കാര്‍ കയറിയിറങ്ങി. ഇത് ക@ണ്ട് ഓടിയെത്തിയ ജനങ്ങള്‍ കാര്‍ തടഞ്ഞപ്പോള്‍ അമിതവേഗതയില്‍ പുറകിലേക്കെടുത്ത കാര്‍ മരക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .
സംഭവത്തില്‍ പ്രകോപിതരായ ജനക്കൂട്ടം കാര്‍ അടിച്ച് തകര്‍ത്തു. കാര്‍ ഓടിച്ച പൊന്നാനി കോടതിപ്പടി സ്വദേശി ഹബീബ് റഹ്മാനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസിന് കേസെടുത്തതായും പൊലിസ് പറഞ്ഞു. പ്രതിക്കൊപ്പം ഉണ്ടണ്ടായിരുന്ന മറ്റ് രണ്ടണ്ടു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയത് പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ടണ്ട്. കുഴല്‍പ്പണ കേസില്‍ അടക്കം മറ്റുചില കേസിലും പ്രതിയാണ് പിടിയിലായ ഹബീബെന്നു സംശയിക്കുന്നതായി പൊന്നാനി പൊലിസ് പറഞ്ഞു. ഫാത്തിമയാണ് മരക്കാരുടെ ഭാര്യ. മക്കള്‍ : നൗഷാദ്, നൗഫല്‍, ഫിറോസ്, ഷെരീഫ്, നൗഷജ, നൗഫീറ. മരുമക്കള്‍ : മജീദ്, സക്കീര്‍, റഹീന, മുബീന, സുല്‍ഫി. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം വെളിയങ്കോട് കോയാസം മരക്കാര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."