വള്ളിക്കുന്ന് കുടിവെള്ള പദ്ധതി മാസ്റ്റര്‍ പ്ലാന്‍ 27ന് മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ
പെരുവള്ളൂര്‍: വള്ളിക്കുന്ന് കുടിവെള്ള പദ്ധതിക്കായി ജലവിഭവ വകുപ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഈ മാസം 27 ന് മുമ്പ് സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനമാനിച്ചതായി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു.
പെരുവള്ളൂര്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നീ പഞ്ചായത്തുകളിലേക്കും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കൊടക്കാടിലേക്കും മാത്രമായുള്ള കുടിവെള്ളം വിതരണപദ്ധതിയാണ് പുനരുദ്ധരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. നിലവിലെ പദ്ധതി പ്രകാരം 45 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം വിതരണം ചെയ്യുനത്. പുതിയ പദ്ധതി പ്രകാരം 3 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പാറക്കവില് നിന്നും ചേളാരി പ്ലാന്റിലേക്കുള്ള പമ്പിങ്ങ് മെയിന്‍ മാറ്റിസ്ഥാപിക്കലും പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ ജലവിതരണ പൈപ്പ്ലൈന് സ്ഥാപിക്കലിനും ജല സംഭരണി സ്ഥാപിക്കലുമാണ് ഒന്നാം ഘട്ടം. ചേളാരി പ്ലാന്റ് പുനരുദ്ധാരണം രണ്ടാം ഘട്ടവും ജലവിതരണ പൈപ്പ് ലൈന്‍ പുനരുദ്ധാരണം മൂന്നാം ഘട്ടവുമായിട്ടാണ് നിലവില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. ചീക്കോട് പദ്ധതിയിലെ ജലസംഭരണിയില്‍നിന്ന് പള്ളിക്കല്‍ പഞ്ചായത്തിലേക്ക് വെള്ളമെത്തിക്കുന്നതിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ധം ചെലുത്തും. അതേ സമയം അടുത്ത മാസം ആദ്യ വാരത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള യോഗം തിരുവനന്തപുരത്ത് ചേരും. യോഗത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടശേരി ഷെരീഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബക്കര്‍ ചെര്ന്നൂര്, സറീന ഹസീബ്, മോഹനന് നമ്പൂതിരി, വി. പ്രസാദ്, അബ്ദുനാസര്‍ പനോളി, പി.ടി അബ്ദുന്നാസര്‍, ടി. സുന്ദരന്‍, പി. ശ്രീജേഷ്, രഞ്ജു മോഹന്‍ പങ്കെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."