ഭര്‍തൃമതിക്ക് അശ്ലീല സന്ദേശമയച്ചു; ഡി.വൈ.എഫ്.ഐ നേതാവിനെതിരേ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു
തൃക്കരിപ്പൂര്‍: ഭര്‍തൃമതിയായ യുവതിക്ക് അശ്ലീല ചുവയുള്ള വാട്സ് ആപ്പ് സന്ദേശമയച്ചുവെന്ന പേരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം നേതാവിനെതിരേ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു. ഇന്നലെ പടുവളത്ത് തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുത്തി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, ഭര്‍തൃമതിയായ കണ്ണൂര്‍ ജില്ലയിലെ യുവതിക്കു സന്ദേശം അയച്ചുവെന്നാണു പരാതി. സന്ദേശം യുവതി സഹോദരങ്ങളുടെ ശ്രദ്ധയില്‍പെടുത്തി. പാര്‍ട്ടി കുടുംബാംഗമായ യുവതിയുടെ ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ വിവരമറിയിക്കുകയായിരുന്നു.
നേതാവിനെതിരേ പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നു യുവതിയും നടപടിയെടുത്തില്ലെങ്കില്‍ പരസ്യ പ്രചരണവുമായി രംഗത്തുവരുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും അറിയിച്ചതോടെ നേതൃത്വത്തിന് തലവേദനായി മാറി. എം. രാജഗോപാലന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് തൃക്കരിപ്പൂര്നോര്ത്ത് ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."