തൊഴിലാളികള്‍ കൈവിട്ട മത്സ്യ ബന്ധന കേന്ദ്രം കുട്ടികളുടെ പാര്‍ക്കാക്കും
തൃക്കരിപ്പൂര്‍: ഒരു പതിറ്റാണ്ടു മുമ്പു മത്സ്യ വിപണനത്തിനും സംസ്‌കരണത്തിനുമായി പടന്ന തെക്കെക്കാട് ബണ്ട് പരിസരത്തു സ്ഥാപിച്ച മത്സ്യബന്ധന കേന്ദ്രം ആഭ്യന്തര വിനോദ സഞ്ചാരികളെയും കുട്ടികളെയും ആകര്‍ഷിക്കുന്ന പാര്‍ക്കാക്കി മാറ്റാന്‍ പടന്ന പഞ്ചായത്ത് ശ്രമം ആരംഭിച്ചു. കവ്വായി കായലില്‍ നിന്നു മത്സ്യ ബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കു മത്സ്യ വിപണനം നടത്താനാണ് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മത്സ്യ ബന്ധന കേന്ദ്രം നിര്‍മിച്ചത്. 2008 നവംബറില്‍ അന്നത്തെ ഫിഷറിസു മന്ത്രി കെ.വി തോമസാണ് മത്സ്യ ബന്ധന കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
എന്നാല്‍, ഉദ്ഘാടനം നടന്നുവെങ്കിലും ഇവിടെ മത്സ്യവിപണനം നടന്നില്ല. പകരം സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമായി മാറുകയും ചെയ്തു. ഇതിനിടെ ചിലര്‍ പഞ്ചായത്തിനെ കൂട്ടുപിടിച്ച് മത്സ്യബന്ധന കേന്ദ്രവും അനുബന്ധ ഒരേക്കര്‍ സ്ഥലവും പാട്ടത്തിനെടുക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രമമുണ്ടായെങ്കിലും നാട്ടുകാര്‍ ഇടപ്പെട്ടു തടയുകയായിരുന്നു. മത്സ്യ വിപണനത്തിന് അനുയോജ്യമല്ലാത്ത പ്രദേശമായതിനാലാണു മത്സ്യത്തൊഴിലാളികള്‍ ഇവിടെ വിപണനത്തിനായി എത്താത്തത്. പടന്ന പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു കുട്ടികളുടെ പാര്‍ക്കാക്കി മാറ്റാന്‍ ശ്രമം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."