HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി
backup
August 06 2016 | 18:08 PM
മാനന്തവാടി: എടവക പഞ്ചായത്ത് നടപ്പിലാക്കുന്ന ജലനിധി പദ്ധയിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.
ജലനിധി പദ്ധതിയിലെ അഴിമതിയും കെടുകാര്യസ്ഥതയും ലോക്കല്‍ഫണ്ട് ഓഡിറ്റില്‍ കണ്ടെത്തിയതാണ്. അഴിമതി അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ കരുത്തോടെ സമരം തുടരുമെന്നും കക്കൂസിന്റെ എഗ്രിമെന്റ് വെച്ച് പണിപൂര്ത്തീകരിച്ചവര്ക്ക് പണം നല്‍കിയില്ലെങ്കില്‍ കനത്ത വില നില്കേണ്ടി വരുമെന്ന് സമരം മുന്നറിയിപ്പു നല്കി.
മാര്‍ച്ച് സി.പി. എം പനമരം ഏരിയാ സെക്രട്ടറി കെ.ടി പ്രകാശന് ഉദ്ഘാടനം ചെയ്തു. ഷീല കമലാസനന് അധ്യക്ഷയായി. ജസ്റ്റിന് ബെബി, കെ ബാലകൃഷ്ണന്, കെ.ആര് ജയപ്രകാശ്, മനു ജി കുഴിവേലി, നജീബ് മണ്ണാര്, മിനി തുളസിധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."