ശുചീകരണത്തിന് കൈകോര്‍ക്കാം
തളിപ്പറമ്പ്: പനി മരണങ്ങള്‍ തടയുന്നതിന് തളിപ്പറമ്പ് മണ്ഡലത്തില്‍ നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന അടിയന്തിര യോഗം ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവൃത്തികള്‍ വ്യാപകമാക്കുന്നതിന് മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, യുവജന മഹിളാ സംഘടന പ്രതിനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, സ്‌കൗട്ട്, എന്‍.എസ്.എസ്, തദ്ദേശ സ്ഥാപനത്തിലെ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ശുചീകരണ പ്രവൃത്തികക്ക് നേരിട്ടുള്ള എല്ലാ സഹകരണവും എം.എല്‍.എ വാഗ്ദാനം ചെയ്തു. വിവിധ മേഖലകളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ എല്ലാ വാര്‍ഡ് തലത്തിലും ക്ലസ്റ്റര്‍ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചതായും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."