HOME
DETAILS
MAL
കൊട്ടിയൂരില്‍ ഇന്ന് പുണര്‍തം ചതുശ്ശതം
backup
June 24 2017 | 22:06 PM
കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന നാല് ചതുശ്ശതത്തില് ആദ്യത്തെ ചതുശ്ശതമായ തിരുവാതിര ചതുശ്ശതം ദേവന് സമര്‍പ്പിച്ചു. നൂറിടങ്ങഴി അരി, 100 കിലോ വെല്ലം, 200 തേങ്ങ, നെയ്യ് മുതലായവ ചേര്‍ത്തതാണ് പായസം തയാറാക്കിയത്. തിടപ്പളി ദേഹണ്ണക്കാരാണ് വലിയ വട്ടളം പായസം മുഖ മണ്ഡപത്തില്‍ എത്തിച്ചത്. മണിത്തറയില്‍ വച്ച് ഉത്സവം ചുമതലക്കാര്‍ക്കും കോവിലകം കയ്യാലയില്‍ വച്ച് മറ്റു ഭക്തര്‍ക്കും പകര്‍ന്ന് നല്കി. രണ്ടാമത്തെ ചതുശ്ശതമായ പുണര്‍തം ചതുശ്ശതം ഇന്ന് നടക്കും. ആയില്യം നക്ഷത്രത്തിന് മുന്‍പായുള്ള കൊട്ടിയൂര്‍ പെരുമാളിന്റെ പ്രസാദം എന്ന് വിശേഷിപ്പിക്കാവുന്ന തൃക്കൂര് അരിയളവ് ഇന്നലെ ഉച്ചക്ക് ശേഷം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."