HOME
DETAILS

കുട്ടിശാസ്ത്രജ്ഞര്‍ പ്രതിഭ തെളിയിച്ചു; റവന്യു ജില്ലാ ശാസ്ത്രമേളക്ക് തിരശ്ശീല

  
backup
November 20 2018 | 04:11 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

കെ.എം.എ റഹ്മാന്‍


കുന്ദമംഗലം: ശാസ്ത്ര കൗതുകങ്ങളും വിസ്മയ കാഴ്ചകളുമൊരുക്കി റവന്യു ജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനം. കുന്ദമംഗലം എ.യു.പി സ്‌കൂള്‍, കാരന്തൂര്‍ മര്‍ക്കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി, മര്‍ക്കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി, ചൂലാംവയല്‍ മാക്കൂട്ടം എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ജില്ലാ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടിമേള നടന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സാമൂഹ്യശാസ്ത്ര മേളയില്‍ 59 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ല ഒന്നാംസ്ഥാനവും 43 പോയിന്റ് വീതം നേടി കോഴിക്കോട് സിറ്റി, ബാലുശ്ശേരി ഉപജില്ലകള്‍ രണ്ടാംസ്ഥാനത്തും എത്തി. ഗണിതശാസ്ത്രമേള ഹയര്‍ സെക്കന്‍ഡറി വിഭാഗം കോഴിക്കോട് സിറ്റി 150 പോയിന്റ് നേടി ഒന്നാം സ്ഥാനവും 105 പോയിന്റ് നേടി ബാലുശ്ശേരി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രമേളയില്‍ 47 പോയിന്റ് നേടി കൊയിലാണ്ടി ഉപജില്ല ഒന്നാംസ്ഥാനവും 36 പോയിന്റ് വീതം നേടി ബാലുശ്ശേരി, കോഴിക്കോട് റൂറല്‍ ഉപജില്ലകള്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഐ.ടി മേളയില്‍ ബാലുശ്ശേരി ഉപജില്ല 30 പോയിന്റ് ഒന്നാംസ്ഥാനവും വടകര ഉപജില്ല 24 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗം സാമൂഹ്യശാസ്ത്രമേളയില്‍ കോഴിക്കോട് സിറ്റി ഉപജില്ല 41 പോയിന്റ് നേടി ഒന്നാംസ്ഥാനം നേടി. 36 പോയിന്റ് നേടി മേലടി ഉപജില്ല രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഗണിതശാസ്ത്ര മേളയില്‍ തോടന്നൂര്‍ ഉപജില്ല 116 പോയിന്റ് നേടി ഒന്നാം സ്ഥാനവും കൊടുവള്ളി, കോഴിക്കോട് സിറ്റി ഉപജില്ലകള്‍ 112 പോയിന്റ് നേടി രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ ബാലുശ്ശേരി ഉപജില്ല 60 പോയിന്റ് നേടി ഒന്നാംസ്ഥാനവും തോടന്നൂര്‍ ഉപജില്ല 50 പോയിന്റ് നേടി രണ്ടാംസ്ഥാനവും നേടിയെടുത്തു.
ഹൈസ്‌കൂള്‍ വിഭാഗം ഐ.ടി മേളയില്‍ 43 പോയിന്റ് നേടി കുന്നുമ്മല്‍ ഉപജില്ല ഒന്നാംസ്ഥാനവും 41 പോയിന്റ് നേടി മുക്കം സബ് ജില്ല രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

 

മേളയിലെ താരം  പ്രളയം തന്നെ !


കുന്ദമംഗലം: ശാസ്ത്ര മേളയില്‍ കേരളത്തില്‍ ദുരിതം വിതച്ച പ്രളയം തന്നെയായിരുന്നു മിക്ക വിദ്യാര്‍ഥികളുടെയും വിഷയം. ഇനിയൊരു പ്രളയം വന്നാല്‍ നേരിടേണ്ട മുന്‍കരുതലുകള്‍, പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന വീടുകളുടെ മാതൃക, വെള്ളപ്പൊക്കമുണ്ടായാല്‍ താനെ ഉയരുന്ന വീട് എന്നിവയെല്ലാം ശാസ്ത്രമേളയില്‍ വിദ്യാര്‍ഥികള്‍ ഒരുക്കി.
വെള്ളപ്പൊക്കമുണ്ടായാല്‍ സ്വയം പൊങ്ങുന്ന രീതി രൂപകല്‍പന ചെയ്തത് തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറിയിലെ പായിസ് ഉസ്മാന്‍, പി.എം സുഹൈല്‍, വടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ അമയ് കൃഷ്ണ, ശ്രീലക്ഷ്മി എന്നിവരാണ്. പ്രളയം വന്നാല്‍ വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത വീട് താനേ ഉയരും. വീടിന്റെ അതേ ഉയരത്തില്‍ വെള്ളം ഉയര്‍ന്നാലും വീട്ടില്‍ ഒരു തുള്ളി വെള്ളം പോലും കയറില്ല. ശക്തമായ ഒഴുക്കുണ്ടായാലും വീട് മറിഞ്ഞ് വീഴാതിരിക്കാന്‍ റെയില്‍വേ ഉപയോഗിക്കുന്ന ഇരുമ്പ് കൊണ്ടാണ് വീട് ഉറപ്പിക്കുന്നത്.
ഇതുകൊണ്ട് തന്നെ വീടിന്റെ അത്രതന്നെ വെള്ളം ഉയര്‍ന്നാലും വീടിനുള്ളില്‍ സുരക്ഷിതമായിരിക്കും. വീട്ടില്‍ ആവശ്യത്തിനു ഭക്ഷണം കരുതിയിട്ടുണ്ടെങ്കില്‍ യാതൊരു പ്രയാസവും കൂടാതെ വെള്ളം ഇറങ്ങുന്നതു വരെ വീടിനുള്ളില്‍ തന്നെ കഴിയാന്‍ സാധിക്കും എന്നതാണ് ഈ വീടുകളുടെ പ്രത്യേകത.


റോഡ്-ജലമാര്‍ഗങ്ങളിലൂടെ ഒരേസമയം കുതിച്ചെത്താന്‍ ഫയര്‍ എന്‍ജിനുമായി സ്വാലിഹും ഫാസിലും

 

കുന്ദമംഗലം: കെട്ടിടത്തിനു മുകളില്‍ അപകടത്തില്‍പെട്ടവരെയും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെയും രക്ഷിക്കാന്‍ കഴിയുന്ന ഹൈഡ്രോളിക് ഫയര്‍ എന്‍ജിനുമായി വിദ്യാര്‍ഥികള്‍. കാരന്തൂര്‍ മര്‍ക്കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ശാസ്ത്രമേളയിലാണ് കാരന്തൂര്‍ മര്‍ക്കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ കെ.എ സ്വാലിഹ്, മുഹമ്മദ് ഫാസില്‍ എന്നിവരാണ് ഹൈഡ്രോളിക് ഫയര്‍ എന്‍ജിന്‍ ഒരുക്കിയത്. പ്രളയ കാലത്തും റോഡില്‍ ഗതാഗത തടസമുണ്ടാകുമ്പോഴും യാതൊരു തടസവുമില്ലാതെ അപകട സ്ഥലത്തെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഹൈഡ്രോളിക് ഫയര്‍ എന്‍ജിന്‍ വളര ഉപകാരപ്രദമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തറനിരപ്പില്‍ നിന്ന് ഹൈഡ്രോളിക് പവര്‍ ഉപയോഗിച്ച് അന്‍പതടിയോളം വാഹനം ഉയര്‍ത്താന്‍ സാധിക്കും. ആവശ്യ ഘട്ടങ്ങളില്‍ താഴ്ത്താനും സാധിക്കും. അന്‍പതടി വരെ വെള്ളത്തില്‍ ഹൈഡ്രോളിക് ഫയര്‍ എന്‍ജിന്‍ ഓടിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒരു ഫയര്‍ ഹൈഡ്രോളിക് എന്‍ജിന്‍ നിര്‍മിക്കാന്‍ നാലു കോടിയോളം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
5,000 ലിറ്ററിലധികം സംഭരണ ശേഷിയുള്ള വെള്ള ടാങ്കും പത്തിലധികം ആളുകള്‍ക്ക് കയറാനുള്ള സൗകര്യവും ഇതില്‍ ഉണ്ടാവും.

 

അന്യംനിന്ന നാടന്‍ വിഭവങ്ങളുടെ കലവറയൊരുക്കി വിദ്യാര്‍ഥികള്‍

 

കുന്ദമംഗലം: അന്യം നിന്നുപോയ നാടന്‍ വിഭവങ്ങളുടെ കലവറ ഒരുക്കി വിദ്യാര്‍ഥികള്‍. കുന്ദമംഗലം എ.യു.പി സ്‌കൂളില്‍ നടന്ന ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ വിഭവങ്ങള്‍ പോയകാലത്തിന്റെ ഓര്‍മയായി.
സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആമിന ഒരുക്കിയ വാഴപ്പൂവ് പായസം, പപ്പായ, മാങ്ങാപീര, കായത്തോട് തോരന്‍, ചേമ്പ് പുഴുക്ക്, പുളിച്ചോറ്, തഴുതാമ തോരന്‍, ഉണ്ണിക്കാമ്പ് മുളക് പുരട്ടി, വാഴകൂമ്പ് തോരന്‍ എന്നിവ നാവിന്‍തുമ്പത്ത് സ്വാദിന്റെ രസം പകരുന്നതായിരുന്നു. മുക്കം ആനയാംകുന്ന് വി.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി എം. ആര്യ ഒരുക്കിയ പച്ചക്കായ കൊണ്ടാട്ടം, ഉണ്ണികാമ്പ് പായസം, കാച്ചില്‍ പുഴുങ്ങിയത്, ചക്കകുരു പിടി, തോട്ടാവാടി തോരന്‍, പന കഞ്ഞി, തവിട് കുറുക്ക് എന്നിവയും നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ശിഫ നര്‍ഗീസ് ഒരുക്കിയ കണ്ടികിഴങ്ങ് പുഴുങ്ങിയത്, പപ്പായ തോരന്‍, ചക്ക ഉപ്പേരി, മത്തന്‍ പായസം, പന കുറുക്ക്, വാഴക്കട്ടി ഉപ്പേരി എന്നിവയും വ്യത്യസ്തമായി. ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അസ്‌ന ഷെറിന്‍ ഒരുക്കിയ ചേമ്പിന്‍താള്‍ ഉപ്പേരി, മുത്താറി കാച്ചിയത്, കുവ കാച്ചിയത്, ചെമ്പരത്തി പായസവും പന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി റിസ ഫാത്തിമ ഒരുക്കിയ കഞ്ഞിവെള്ളം ഹല്‍വ, മുരിങ്ങയില തോരന്‍, ഇടിച്ചക്ക തോരന്‍, മുത്താറി പുട്ടുമെല്ലാം മേളയിലെ ആകര്‍ഷകങ്ങളും പുത്തന്‍ അറിവ് പകരുന്നതുമായിരുന്നു.


വേറിട്ട കാഴ്ചയൊരുക്കി പുരാവസ്തു പ്രദര്‍ശനം

 

കുന്ദമംഗലം: പ്രാചീന കാലത്തെ ഉപകരണങ്ങളും ആയുധങ്ങളും മേള കാണാനെത്തിയവര്‍ക്ക് വ്യത്യസ്ത കാഴ്ചയൊരുക്കി. ആദിവാസി വിഭാഗം പ്രചീനകാലത്ത് ഉപയോഗിച്ച ആയുധങ്ങളും ആഭരണങ്ങളും, ശില, മണ്ണ്, ഫോസില്‍ എന്നിയുടെ വിവിധ കാലഘട്ടങ്ങളിലെ രൂപ പരിണാമങ്ങളും മേളയ്ക്ക് കൗതുകം പകര്‍ന്നു. പച്ചക്കറി വിത്തുകള്‍ കൊണ്ടുള്ള വിവിധ രൂപങ്ങള്‍, അപൂര്‍വയിനം ഔഷധ സസ്യങ്ങള്‍, നാണയ ശേഖരങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.
സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ആയഞ്ചേരി സ്‌കൂളിലെ വിദ്യാര്‍ഥികളായ അപര്‍ണ, ഗായത്രി എന്നിവര്‍ നിര്‍മിച്ച പ്രാചീന ഹെട്ടാമിയന്‍ ജനതയുടെ നിര്‍മാണ വൈഭവത്തിന് ഏറ്റവും വലിയ തെളിവായ സുഗുറാത്ത്, വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ നന്ദിത, അലോഷ്യ എന്നിവര്‍ നിര്‍മിച്ച കലാമണ്ഡലത്തിന്റെ രൂപം, മടപ്പളി ഗവ. വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ പ്രണവ് കൃഷ്ണ, നീരജ് എന്നിവര്‍ നിര്‍മിച്ച പാട്‌ന ശഹീദ് സ്മാരകം എന്നിവയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നവയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago