ലോകത്തെ 14 കൊടുമുടികള്‍ കീഴടക്കി റെക്കോര്‍ഡിട്ട് നേപ്പാളി പര്‍വതാരോഹകന്‍
കാഠ്മണ്ഡു: ലോകത്തെ ഉയരമേറിയ 14 കൊടുമുടികള്‍ കീഴടക്കി ലോകറെക്കോര്‍ഡ് നേടി നേപ്പാളി പര്‍വതാരോഹകന്‍. ആറു മാസവും ആറു ദിവസവും കൊï് 14 പര്‍വതത്തിലും 26,250 അടി(8,000 മീറ്റര്‍) ഉയരത്തിലെത്തിയ നിര്‍മല്‍ പുര്‍ജയാണ് അവിശ്വസനീയ നേട്ടം കരസ്ഥമാക്കിയത്. ഏഴു വര്‍ഷവും 11 മാസവും 14 ദിവസവും കൊï് ഈ നേട്ടം കൊയ്ത പോളïുകാരനായ ജെര്‍സി കുകുസ്‌കയുടെ റെക്കോര്‍ഡാണ് നിര്‍മല്‍ പഴങ്കഥയാക്കിയത്.
മുന്‍ ബ്രിട്ടിഷ് ഗൂര്‍ഖ സൈനികനായ നിര്‍മല്‍ കിഴക്കന്‍ ഹിമാലയത്തിലെ എവറസ്റ്റ് മുതല്‍ പാകിസ്താനിലെ കാരകോറം മലനിരകള്‍ വരെ കീഴടക്കി. 16 വര്‍ഷം മുമ്പ് 1986ല്‍ ഇറ്റാലിയന്‍ പര്‍വതാരോഹകന്‍ റെയ്‌നോള്‍ഡ് മെസ്‌നര്‍ സ്ഥാപിച്ച റെക്കോര്‍ഡും നിര്‍മല്‍ തകര്‍ത്തു. ഏഴു വര്‍ഷവും 10 മാസവും ആറു ദിവസവും കൊïാണ് മെസ്‌നര്‍ റെക്കോര്‍ഡ് പുസ്തകത്തിലെത്തിയത്. എന്നാല്‍ ഓക്‌സിജന്‍ സിലിïറിന്റെ സഹായമില്ലാതെയായിരുന്നു മെസ്‌നര്‍ മല കയറിയത്.
നിശ്ചയദാര്‍ഢ്യമുïെങ്കില്‍ എന്തും സാധ്യമാണ് എന്ന് ഇതിലൂടെ തനിക്കു തെളിയിക്കാനായതായി ചൈനയിലെ ശിഷപന്‍ഗ്മ കീഴടക്കി അവസാനത്തെ 8,000 മീറ്റര്‍ ഉച്ചിയിലെത്തിയ ശേഷം നിര്‍മല്‍ പുര്‍ജ പറഞ്ഞു.
36കാരനായ പുര്‍ജ 2003ലാണ് ബ്രിട്ടിഷ് സേനയില്‍ അംഗമായത്. 2009ല്‍ റോയല്‍ മറൈന്‍ സേനയിലെത്തി. 2012ല്‍ എവറസ്റ്റ് ബേസ് കാംപിലെത്തിയ അദ്ദേഹം മല കയറാന്‍ തീരുമാനിക്കുകയായിരുന്നു. അതായിരുന്നു തുടക്കം.
8000 മീറ്ററിലധികം ഉയരമുള്ള രï് പര്‍വതങ്ങള്‍ കീഴടക്കിയയാളെന്ന റെക്കോര്‍ഡും നിര്‍മലിനു സ്വന്തമാണ്.
നേപ്പാളിലെ അന്നപൂര്‍ണ ഏപ്രില്‍ 23ന് കീഴടക്കിയാണ് നിര്‍മല്‍ തേരോട്ടം തുടങ്ങിയത്. ഈമാസം 29ന് ചൈനയിലെ ശിഷപന്‍ഗ്മ കീഴടക്കിയതോടെ 14 പര്‍വതങ്ങള്‍ കുറഞ്ഞ കാലംകൊï് കീഴടക്കിയ പര്‍വതാരോഹകനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."