ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്‍ഡ് 22ന് തുറക്കും
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാന്‍ഡ് 22ന് തുറക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി അറിയിച്ചു. ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്‍ഡ് നവീകരണപ്രവൃത്തികള്‍ക്കായി നവംബര്‍ നാലിന് അടച്ചിട്ടതാണ്. ഇന്റര്‍ലോക്ക് വിരിക്കല്‍ അടക്കം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. പഴയ ബസ് സ്റ്റാന്‍ഡ് ഭാഗം മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ അനുമതി നല്‍കുകയെന്നും നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി പറഞ്ഞു.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം ഉപയോഗിക്കാനാവുന്നത് ഉദ്ഘാടനത്തിന് ശേഷം മാത്രമായിരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡ് അടച്ചിട്ടതോടെ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കരണം ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പഴയ ബസ് സ്റ്റാന്‍ഡ് തുറക്കുന്നതോടെ നഗരത്തിലെ ഈ ദുരിതത്തിനു അറുതിയാവും. നഗരസഭാ ബസ് സ്റ്റാന്റില്‍ ആകെയുള്ള 1,400 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണം മുഴുവനും ഇന്റര്‍ലോക്ക് പതിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."