മലിന ജലത്തില്‍പ്പെട്ട് കഴക്കൂട്ടം ഫയര്‍ സ്റ്റേഷന്‍; ഡെങ്കിപ്പനി ആശങ്കയില്‍ ജീവനക്കാര്‍
കഠിനംകുളം: മൂന്നുവശവും മലിനജലത്താല്‍ ചുറ്റപ്പെട്ട തുരുത്തിലില്‍ സ്ഥിതിചെയ്യുന്ന കഴക്കൂട്ടം ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ കൂട്ടത്തോടെ ഡങ്കിപ്പനി പടരുന്നതെപ്പോഴന്ന ആശങ്കയില്‍.മാറി മാറി വന്ന സര്‍ക്കാരുകള്‍ ഫയര്‍ഫോഴ്‌സിന് പുതിയ സ്ഥലം നല്‍കും കെട്ടിടം നല്‍കും എന്നെല്ലാം വ്യാമോഹിപ്പിക്കുന്നതല്ലാതെ നടപടികളൊന്നും ഇനിയും ഉണ്ടായിട്ടില്ല.
ഐ.ടി നഗരമായ കഴക്കൂട്ടത്ത് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഫയര്‍സ്റ്റേഷന്‍ അനുവദിച്ചു ഉദ്ഘാടനവും നിര്‍വഹിച്ചു.ഉടന്‍ പുതിയ സ്ഥലവും കെട്ടിടവുമെല്ലാം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് തല്‍ക്കാലം ടെക്‌നോപാര്‍ക്ക് നല്‍കിയെ ഒരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനവും ആരംഭിച്ചു.വര്‍ഷം പലതുകഴിഞ്ഞിട്ടും സ്വന്തമായ കെട്ടിടവും ഭൂമിയും ഉണ്ടായില്ലെന്നു മാത്രമല്ല.ടെക്‌നോപാര്‍ക്കിലെ എല്ലാം കമ്പനികളില്‍ നിന്നുമുള്ള വിസര്‍ജ വസ്തുക്കല്‍ അടക്കമുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന തുരുത്തിലിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.അതീവ സുരക്ഷാകേന്ദ്രമായ ടെക്‌നോപാര്‍ക്ക് അടക്കമുള്ള കഴക്കൂട്ടം നഗരത്തിനും സമീപ്രദേശങ്ങള്‍ക്കും സേവനം ലഭിക്കാനായി 24 മണിക്കൂറും ജോലിചെയ്യുന്ന ജീവനക്കാര്‍ ദുര്‍ഗന്ധവും കൊതുകു ശല്യവും കൊണ്ട് പെടാപാടുപെടുകയാണ്.നിന്നു തിരിയാന്‍ ഇടമില്ലത്തെ ചെറിയ കെട്ടിടത്തിന്റെ മൂന്നു ഭാഗത്തും ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ കെട്ടികിടന്ന് തുരുത്തുപൊലെയായിട്ടുണ്ട്.
മാലിന്യത്തില്‍ മുട്ടയിട്ടുപെരുകുന്ന കൊതുകിന്റെ ശല്യം രൂക്ഷമാണ്.ബലമുള്ള ജനാലകള്‍ പോലുമില്ലാത്ത ഓഫിസില്‍ നാലുഭാഗത്തുനിന്നും കൊതുക് പറന്നെത്തി ജീവനക്കാരെ കടിക്കാറുണ്ട്.ഡങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ചപനി വ്യാപിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തങ്ങള്‍ക്ക് കൊതുകുപരത്തുന്ന രോഗങ്ങള്‍ എപ്പോള്‍ ഉണ്ടാകും എന്ന ആശങ്കയിലാണ് ജീവനക്കാര്‍.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടെക്‌നോപാര്‍ക്കില്‍ ഫയര്‍സ്റ്റേഷന്‍ ഉണ്ടാക്കാന്‍ സ്ഥലം ലഭിച്ചുവെന്ന് പ്രഖ്യാപിക്കുകയും ഫയര്‍സ്റ്റേഷന്‍ എന്നുകാണിച്ച് റോഡ് അരുകില്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് ട്രിഡയുടെ സിവില്‍ സ്റ്റേഷനില്‍ ഫയര്‍ഫോഴ്‌സിനും സ്വന്തമായ കെട്ടിടം ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും അതിന്റെ ആദ്യപടിയായി പണം അനുവദിക്കുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍മാറിയതോടെ എല്ലാം അവതാളത്തിലായി.എന്തായാലും ഫയര്‍ഫോഴ്‌സിന് സ്വന്തമായി ഇടമോ ഉടന്‍ പുതിയ കെട്ടിടം ഉണ്ടായില്ലെങ്കിലും നിലവിലുള്ള ഫയര്‍ സ്റ്റേഷനു പിന്നില്‍ മാലിന്യം കെട്ടികിടക്കുന്ന തോടുപോലുള്ള ഭാഗമെങ്കിലും മണ്ണിട്ടുമൂടണം എന്നും മലിനജലം തെറ്റായര്‍ തോട്ടിലേയ്ക്ക് ഒഴുക്കിവിടണമെന്നും ജീവനക്കാര്‍ പല വട്ടം ടെക്‌നോപാര്‍ക്ക് അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ തങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാണെന്നാണ് ഭയത്തിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."