ഉയിഗൂര്‍ വിഷയം ഉയര്‍ത്തുന്നത് വ്യാപാര ചര്‍ച്ചയെ ബാധിക്കുമെന്ന് ചൈന
യുനൈറ്റഡ് നാഷന്‍സ്: ഉയിഗൂര്‍ വിഷയം ഉയര്‍ത്തുന്നത് യു.എസും ചൈനയും തമ്മിലെ വ്യാപാര ചര്‍ച്ചയെ സഹായിക്കില്ലെന്ന് ചൈനയുടെ യു.എന്‍ അംബാസഡര്‍. ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകളെ തടവില്‍വയ്ക്കുന്നത് നിര്‍ത്തണമെന്ന് യു.എസ് ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ യു.എന്നില്‍ ചൈനയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ചൈനീസ് സ്ഥാനപതിയുടെ പ്രതികരണം.
ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സിന്‍ജിയാങ്ങില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളെന്ന പേരില്‍ നിര്‍മിച്ച കേന്ദ്രങ്ങളില്‍ മുസ്‌ലിംകളെ തടങ്കലില്‍ വയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. 10 ലക്ഷത്തോളം ഉയിഗൂര്‍ മുസ്‌ലിംകളെ തടവിലിട്ടതായി യു.എന്‍ പറയുന്നു.
ഒരുഭാഗത്ത് വ്യാപാരയുദ്ധത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് മനുഷ്യാവകാശ പ്രശ്‌നങ്ങളുണ്ടാക്കി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ദുഖകരമാണെന്ന് ചൈനയുടെ യു.എന്‍ അംബാസഡര്‍ ഴാങ് ജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."