റഷ്യയെ പാരാലിംപിക്സില്‍ നിന്ന് വിലക്കും
റിയോ ഡി ജനീറോ: ഉത്തേജക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ടീമിനെ പാരാലിംപിക്സില്‍ നിന്നു വിലക്കും. അന്താരാഷ്ട്ര പാരാലിംപിക് കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിലക്കിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ഒളിംപിക് സമിതിയുടെ വഴിയല്ല തങ്ങളുടേതെന്ന് പാരാലിംപിക് കമ്മിറ്റി പറഞ്ഞു.
റിച്ചാര്‍ഡ് മക്ലാരന് റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്താണ് റഷ്യന്‍ താരങ്ങളെ വിലക്കുന്നതെന്നാണ് പാരാലിംപിക് കമ്മിറ്റിയുടെ വിശദീകരണം. വിലക്ക് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇന്നു നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും.നേരത്തെ റഷ്യന്‍ താരങ്ങളുടെ വാദം കേള്‍ക്കാന്‍ പാരാലിംപിക് കമ്മിറ്റി തീരുമാനിച്ചിരുന്നു. വാദം കേട്ടെങ്കിലും വിലക്കിന്റെ കാര്യത്തില്‍ ഉറച്ചു നില്ക്കാന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. റഷ്യയുടെ കായിക ഭരണ സംവിധാനങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് സമിതി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."