വ്യാജ ലോട്ടറി നല്കി യുവാവ് പണം തട്ടിയതായി പരാതി
കൊട്ടിയം: വ്യാജ ലോട്ടറി നല്കി ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും യുവാവ് പണം തട്ടിയതായി പരാതി. തഴുത്തലയില്‍ ലോട്ടറി കച്ചവടം നടത്തുന്ന സുദര്‍ശനനെയാണ് യുവാവ് വ്യാജലോട്ടറി ടിക്കറ്റ് നല്കി കബളിപ്പിച്ചത്.
ഞായറാഴ്ച തഴുത്തലയിലെ കടയില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് പൗര്‍ണമി ലോട്ടറി ടിക്കറ്റ് ഫലം നോക്കുന്നതിനായി നല്കി. ടിക്കറ്റ് പരിശോധിച്ച സുദര്ശനന് അയ്യായിരം രൂപ സമ്മാനം ലഭിച്ചതായി കണ്ട് ഇയാള്‍ക്ക് തുക നല്‍കുകയായിരുന്നു. ടിക്കറ്റ് തിങ്കളാഴ്ച ലോട്ടറി ഓഫീസില്‍ ഹാജരാക്കിയപ്പോഴാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. ഇതേ നമ്പരിലുള്ള ടിക്കറ്റിന് നേരത്തെ സമ്മാനതുക ലഭ്യമാക്കിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമ്മാനം ലഭിച്ച ടിക്കറ്റിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്‍കിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. സുദര്‍ശനന്റെ പരാതിയില്‍ കൊട്ടിയം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."