HOME
DETAILS
MAL
ടെറസിലെ ജൈവകൃഷിയില്‍ വിജയം കൊയ്ത് വാസു
backup
June 25 2017 | 20:06 PM
ചങ്ങരംകുളം: കച്ചവട തിരക്കിനിടയിലും ടെറസിനു മുകളിലെ കൃഷിയില്‍ വിജയം കൊയ്ത് ഊരത്ത് വാസു. ചങ്ങരംകുളത്ത് പലചരക്ക് വ്യാപാരം നടത്തുന്ന ഊരത്ത് വാസു തന്റെ ടെറസിനു മുകളില്‍ പചക്കറി കൃഷിക്ക് പുറമെ ഓമ, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ കൃഷി ചെയ്താണ് വിജയം കൊയ്യുന്നത്.
ബയോഗ്യാസ് പ്ലാന്റ്, മണ്ണിര കംപോസ്റ്റ് എന്നിവയും കൃഷിയിടത്തില്‍ ഉണ്ട്. മത്സ്യ കൃഷിയും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. സഹായത്തിനായി ഭാര്യയും കൂടെ ഉണ്ട്.
പ്രായം നോക്കാതെ തിരക്കിനിടയിലും പാലിയേറ്റീവ് പ്രവര്‍ത്തനത്തിനും സമയം കണ്ടെത്തുന്ന ഇദ്ദേഹം ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് വൈസ് പ്രസിഡന്റ് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."