തീരദേശങ്ങളില്‍ പനി പടരുന്നു; ജനം ദുരിതത്തില്‍
പരപ്പനങ്ങാടി: ജില്ലയുടെ തീരദേശ പഞ്ചായത്തുകളില്‍ വ്യാപകമായി പനി പടര്‍ന്നുപിടിക്കുന്നു. നൂറുക്കണക്കിന് ആളുകളാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യവകുപ്പും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രദേശത്ത് പനി പടര്‍ന്നുപിടിക്കുന്നത് പൂര്‍ണമായും നിയന്ത്രിക്കാനായിട്ടില്ല.
രോഗബാധിതര്‍ക്ക് പനി മാറിയാലും ദിവസങ്ങളോളം അവശത വിട്ടുമാറാത്തതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കാത്തത് പല കുടുംബങ്ങളെയും പട്ടിണിയിലായിരിക്കുകയാണ്. മത്സ്യമേഖലയിലും നിത്യക്കൂലിക്ക് ജോലി ചെയ്യുന്നവരേയുമാണ് പനി സാമ്പത്തികമായും തകര്‍ത്തിരിക്കുന്നത്.
അതിനിടെ, പനിപടര്ന്നുപിടിക്കുന്നതിനെതിരേ ജനങ്ങള്‍ക്കിടിയില്‍ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികള്‍ പൂര്‍ണമായും ഫലം കാണുന്നില്ലെന്ന ആക്ഷേപമുണ്ട്. പല ആരോഗ്യകേന്ദ്രങ്ങളിലും വേണ്ടത്ര ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."